മരണം 17, അപകടത്തില്‍ നടുങ്ങി ദുബായ്; അപകടത്തിൽപ്പെട്ടത് മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു വന്ന ബസ്

by News Desk 6 | June 7, 2019 9:25 am

ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനും അടക്കം ആറു മലയാളികള്‍ ഉള്‍പെടെ പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ അച്ഛൻ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ സ്വദേശി ജമാലുദീൻ, വാസുദേവൻ, തിലകൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.

ഇന്നലെ വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് സായിദ് റോഡിൽ റാഷിദിയ എക്സിറ്റിനു സമീപം അപകടമുണ്ടായത്. ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച പതിനേഴു പേരിൽ പത്തുപേർ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ടു പാക് സ്വദേശികൾ, അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചു. മൂന്നുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കവീട്ടിൽ ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാർ, ദുബായിൽ അക്കൗണ്ടന്റ് ജനറലായിരുന്നു. ദീപ കുമാറിന്‍റെ ഭാര്യയും മകളും ഉൾപ്പെടെ അഞ്ചുപേർ പരുക്കേറ്റു ചികിൽസയിലാണ്. ദുബായ് ഇന്ത്യൻ കോണസുൽ ജനറൽ വിപുലിന്‍റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്നു അവധിയായതിനാൽ നാളെയായിരിക്കും നിയമപരമായ നടപടികൾ. മലയാളി സാമൂഹ്യപ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, നന്തി നാസർ, നാസർ വാടാനപ്പള്ളി തുടങ്ങിയവരും ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Endnotes:
  1. ദുബായിൽ പോയാൽ നിങ്ങൾ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് ? ഒരു കാര്യം മാത്രം ഓർത്താൽ മതി; എന്തെല്ലാമെന്ന് അറിയേണ്ടേ….: http://malayalamuk.com/travel-mistakes-to-avoid-trending-dubai/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: http://malayalamuk.com/opportunity-cochin-shipyard/
  4. 2020ഓടെ ദുബായ് അക്കൗണ്ടന്റ്മാരും ബാങ്കര്‍മാരും ഇമിഗ്രേഷന്‍ ഓഫീസര്‍മാരും ഇല്ലാത്ത രാജ്യമായ് മാറുമോ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായാല്‍ സംഭവിക്കുന്നത്: http://malayalamuk.com/is-dubai-becoming-worlds-first-block-chain-powered-country/
  5. വെറും 20 മിനിറ്റുകൊണ്ട് കൊലക്കേസ് പ്രതികളെ പിടിച്ചു ദുബായ് പോലീസ് ലോകത്തിന്റെ മുൻപിൽ: http://malayalamuk.com/dubai-elite-policewomen-squad-for-vips-show-their-skills-during-a-graduation-ceremony-in-the-gulf/
  6. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/

Source URL: http://malayalamuk.com/dubai-bus-accident-malayali-death/