മമ്മൂട്ടിയും മോഹന്‍ലാലും തന്റെ തലമുറയിലെ ആളുകള്‍ക്ക് ബിംബങ്ങളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അവര്‍ സിനിമയില്‍ വന്ന സമയത്ത് നസീര്‍, സത്യന്‍ തുടങ്ങിയവരെ അവര്‍ എങ്ങനെ കണ്ടിരുന്നോ അതുപോലെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

എത്ര ഉയരത്തില്‍ ആകുമ്പോഴും പഴയതലമുറയോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയ്ക്ക് അവര്‍ എപ്പോഴും സൂപ്പര്‍സ്റ്റാറുകളായി തുടരും. എനിക്ക് തോന്നുന്നില്ല ഞാന്‍ അവരുടെ ഒപ്പമെത്തുമെന്ന്. അവരോടുള്ള ആ ബഹുമാനം അത് എപ്പോഴും നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മലയാളം സിനിമയെ അതിന്റെ കൊടുമുടിയില്‍ എത്തിച്ചതാണ് അവരാണ്. മലയാള സിനിമയുടെ വ്യാഖ്യാനം എന്നാല്‍ അത് അവരാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ഒരു വര്‍ഷം ഏഴു റിലീസുകള്‍ വരെയുള്ള വര്‍ഷങ്ങളുണ്ടായിരുന്നു. ഞാന്‍ എപ്പോഴും വര്‍ക്കിംങാണ്. സിനിമകളുടെ എണ്ണം കുറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാപ്പ് തോന്നുമെന്നും ദുല്‍ഖര്‍ പറഞ്ഞു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയില്‍ ഒരംഗമാകാന്‍ തനിക്ക് സാധിച്ചത് വലിയ കാര്യമാണെന്നും ഇതൊന്നും താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.ഫസ്റ്റ്‌പോസ്റ്റിന്റെ ചാറ്റ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.