എന്‍.ജെ. സജീവ്.

എടത്വാ (കുട്ടനാട്): ഗ്രീന്‍ കമ്മൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നില നിര്‍ത്തുന്നതിന് എടത്വാ ടൗണ്‍ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 3-മത് എടത്വാ ജലോത്സവത്തിന്റെ സ്വാഗത സംഘ രൂപികരണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാധേയം കോപ്ലക്‌സില്‍ നടന്നു.

ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് എന്‍.ജെ. വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ കെ .തങ്കച്ചന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര സംഗമം ഉദ്ഘാടനം ചെയ്തു.

സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയും സ്‌കോളര്‍ഷിപ്പ് വിതരണം സമിതി ചെയര്‍മാന്‍ സിനു രാധേയവും നിര്‍വഹിച്ചു.

ഈ വര്‍ഷത്തെ ആന്റപ്പന്‍ അമ്പിയായം സ്മാരക ജലോത്സവം സെപ്റ്റംബര്‍ 8ന് എടത്വാ പള്ളിക്ക് മുന്‍വശത്തുള്ള പമ്പയാറ്റില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി സിനു രാധേയം (ചെയര്‍മാന്‍) ബില്‍ബി മാത്യൂ (പ്രസിഡന്റ്), കോശി കുര്യന്‍ മാലിയില്‍, (ജനറല്‍ കണ്‍വീനര്‍) ജയന്‍ ജോസഫ് പുന്നപ്ര (കണ്‍വീനര്‍), സജീവ് എന്‍.ജെ (സെക്രട്ടറി), കെ.തങ്കച്ചന്‍ (ട്രഷറാര്‍), ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള (മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍), അനില്‍ അമ്പിയായം, അജിത്ത് പിഷാരത്ത്, ജേക്കബ് എടത്വാ, ജോണ്‍സണ്‍ എം. പോള്‍, റോബിന്‍ കളങ്ങര, ബിനു ദാമോദരന്‍, തങ്കച്ചന്‍ പാട്ടത്തില്‍, ജയചന്ദ്രന്‍ എന്നിവര്‍ കോര്‍ഡിനേറ്റമാരായി 31 അംഗ സമിതിയെ തെരെഞ്ഞെടുത്തു.

ജലോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ഉപന്യാസ മത്സരം, ഫോട്ടോ പ്രദര്‍ശനം എന്നിവ നടത്തുവാനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 9061541967