യൂപിയില്‍ വീണ്ടും ബലാത്സംഗം കൊലപാതകം; കൊല്ലപ്പെട്ടത് 8 വയസുകാരി; പ്രദേശത്ത് വ്യാപക പ്രതിഷേധം

by News Desk 5 | April 17, 2018 9:34 am

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.

കുട്ടിയുടെ മൃതദേഹത്തിനരികെ മദ്യ ലഹരിയില്‍ കാണപ്പെട്ട ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കത്വ പെണ്‍കുട്ടിക്കായി രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Endnotes:
  1. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തില്‍ വെളിപ്പെടുന്നത് ക്രൂരതയുടെ ഭയാനക മുഖം: http://malayalamuk.com/asifa-case-culprits-cruel-face-revealed/
  2. പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്തു വീഡിയോ പകര്‍ത്തി, വിവാഹബന്ധം തകര്‍ത്ത ശേഷം ബ്ലാക്ക് മെയിലിംഗ്: http://malayalamuk.com/rape-and-blackmailing/
  3. മകളെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലപാതകം പോലീസുകാരുടെ കണ്‍മുന്നില്‍: http://malayalamuk.com/man-accused-of-raping-his-daughter-kills-wife-in-court-premises/
  4. ആ കുരുന്നു പൈതൽ ക്രൂരബലാത്സംഗത്തിന് ഇരയായത് അമ്പലത്തിൽ വച്ച് ! ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ ? സ്വാമി സന്ദീപാനന്ദ ഗിരിയുടെ വാക്കുകൾ: http://malayalamuk.com/swami-sandeepananda-giri-facebook-post/
  5. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത യുവ ഡോക്ടറെ കുടുക്കിയത് ഭാര്യ സമ്മാനിച്ച മൊബൈൽ ഫോൺ; ഭാര്യ ശ്വേതയുടെ സംശയം സത്യമായത് ഇങ്ങനെ ?: http://malayalamuk.com/wifes-gifted-mobile-to-doctor-husband-landed-him-in-jail-for-his-crime/
  6. ഒമ്പതുകാരിയെ രണ്ടാനമ്മ മകനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്തി: http://malayalamuk.com/9-year-old-gang-raped-eyes-gouged-strangled-by-stepmother-in-kashmir/

Source URL: http://malayalamuk.com/eight-year-old-raped-murdered-in-uttar-pradesh-s-etah/