ഡൽഹി കലാപത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന ആരോപണവുമായി ബ്രിട്ടീഷ് ദേശീയ മാധ്യമം ദി ഗാർഡിയന്റെ എഡിറ്റോറിയൽ. മോദിയാണ് ഈ തീ കത്തിച്ചത് എന്ന തലക്കെട്ടോടെയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വോഭാവികമായി ഉണ്ടായ കലാപം അല്ല എന്നും ബി ജെ പി നേതാക്കളാണ് ഇതിന്റെ പൂർണ ഉത്തരവാദികൾ എന്നും ഈ അന്താരാഷ്ട്ര മാധ്യമം കുറ്റപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ ഡെൽഹിയിൽ ഉണ്ടായ ഈ ആക്രമണ സംഭവങ്ങളും, വെറുപ്പിന്റെ സ്ഫോടനവും..മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പൊട്ടിത്തെറിയയായോ സമുദായങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വിദ്വെഷത്തിൻ്റെ പ്രതിഫലനമായോ കാണാനാവില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വിദ്വെഷത്തിൻ്റെയും വെറുപ്പിൻ്റെൻ്റെയും ഫലമാണ് ഈ കലാപം.ഇത്രയും കാലം ഇന്ത്യയുടെ അടിസ്ഥാനമായിരുന്ന സഹിഷ്ണുതയിൽ നിന്നും സമത്വത്തിൽ നിന്നും അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കും ഉള്ള യാത്രയുടെ തുടക്കമാണ് ഈ സംഭവം.

നരേന്ദ്ര മോദിയുടെ തീർത്തും അന്യായമായ പൗരത്വ നിയമം, ഇന്ത്യ ഭരിക്കുന്ന ബി ജെ പി ഡൽഹി തിരഞ്ഞെടുപ്പിൽ നടത്തിയ വിദ്വെഷ പ്രസംഗങ്ങൾ, ഷാഹീൻബാഗിൽ പ്രതിക്ഷേധിക്കുന്ന സ്ത്രീകളെ അക്രമാസക്തമായി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കപിൽ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കൾ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ എന്നിവ ഒക്കെയാണ് ഈ അക്രമ സംഭവത്തിന് കാരണമായത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പ്രതിരോധം പോലും തീർക്കാൻ കഴിയാത്ത ഇസ്ലാമിക സമൂഹം ആയിരുന്നു. പോലീസ്, അക്രമികൾക്കൊപ്പം ആയിരുന്നു എന്നും, അവരും ദേശീയത മുദ്രാവാക്യം മുഴക്കി വകതിരിവില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബി ജെ പി നേതാക്കൾ ചതിയന്മാരെ വെടി വയ്ക്കുക എന്ന് ആക്രോശിക്കുന്നതിൻ്റെയും ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്, ഭീകരമാണെങ്കിലും ഇതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നും മാധ്യമം പറയുന്നു.ദുർബലമായ മതന്യുനപക്ഷങ്ങളെ വേട്ടയാടി ഹിന്ദു ദേശീയ വാദം ഉയർത്തിയാണ് ബിജെ പി ഇന്ത്യയിൽ അധികാരം പിടിച്ചത്.

ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ന്യായമായ കാര്യമാണ്.മോദിയുടെ അടുത്ത ആളായ ഇന്ത്യൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളോട് ഉപമിച്ച ആളാണ്. കലാപം പൊട്ടി പുറപ്പെട്ട് ഏറെ നേരം കഴിഞ്ഞു സമാധാനം പുലർത്തണം എന്ന് മോദി നടത്തിയ ആഹ്വാനം ഒട്ടും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബ്രിട്ടീഷ് മാധ്യമം കുറ്റപ്പെടുത്തുന്നു.വിഭജനം ആളിക്കത്തിക്കുന്ന മോദിയുടെ നയത്തിന് ഈ ആഹ്വാനം ഒരിക്കലും പരിഹാരമാകില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദിക്ക് അമേരിക്ക വിസ നിരോധിച്ചതും അവർ ചൂണ്ടി കാട്ടുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചതാണ് മോദി തന്റെ അജണ്ടകൾ നടപ്പിലാക്കാൻ ഇറങ്ങിയതിന് കാരണം, ഇത്യയിലെ ഏക മുസ്‌ലിം സംസ്ഥാനമായ കശ്‍മീരിനെ ഈ സർക്കാർ വേട്ടയാടുന്നതിനും കാരണം മോദിയുടെ ഇസ്ലാമിക വിരുദ്ധ അജണ്ടകൾ തന്നെയാണ്. ഈ നിയമനിര്മാണങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ മെല്ലപ്പോക്കിലും അവർ ആശങ്ക പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയെയും ഇപ്പോളത്തെ ഇന്ത്യൻ ഭരണ കൂടത്തെയും എങ്ങനെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് മാധ്യമത്തിൻ്റെ ഈ കണ്ടെത്തൽ.