എസ്‌റ്റേറ്റ് തൊഴിലാളി ഗണേശന്റെ മരണം കൊലപാതകമോ ! ആരോ കൊന്നതാണ് സാറെ … അവരെ വെറുതെ വിടരുത്.. ഭർത്താവിന്റെ മരണം അന്വേഷിക്കാൻ വന്ന പോലീസുകാർക്ക് മുൻപിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഭാര്യയുടെ വാക്കുകൾ

by News Desk 6 | January 13, 2018 3:44 pm

‘എന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയതാ… അവരെ വെറുതെ വിടരുത്.. ആരോ ഇതിന് പിന്നിലുണ്ട്, അവരുടെ ലക്ഷ്യം പുറത്തു കൊണ്ടുവരണം…’. ഭര്‍ത്താവ് ഗണേശിന്റെ മരണം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു മുന്നില്‍ ഹൃദയം വിങ്ങുന്ന വേദനയോടെ തോട്ടംതൊഴിലാളിയായ ഹേമലത അലമുറയിട്ടത് ഇങ്ങനെ…

2016 ഡിസംബര്‍ ആറിനാണ് ഗണേശനെ മൂന്നാര്‍ എല്ലപ്പെട്ടി ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാത്രി 9 മണിയോടെ ഫാക്ടറിയിലേയ്ക്ക് ജോലിക്കു പോയ ഗണേശന്‍ 11 മണിയോടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് കമ്പനിയില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭാര്യ ഹേമലത ഇക്കാര്യം അറിയുന്നത്.  ഭര്‍ത്താവിന് സുഖമില്ലെന്ന് അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ എത്തിയ താന്‍ പുല്‍മേട്ടില്‍ കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. കനത്ത തണുപ്പിനിടയിലും ഭര്‍ത്താവിന്റെ ശരീരത്തില്‍ നല്ല ചൂടുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് ആരും കൂട്ടാക്കിയില്ലെന്നും ഹേമലത ആരോപിക്കുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഗണേശിനെ എസ്‌റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും 20,000 മുതല്‍ 70,000 രൂപ വരെ ചെലവാകുമെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ പിന്തിരിപ്പിച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും ഹേമലത പോലീസിനോട് പറഞ്ഞു.

Endnotes:
  1. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 13 ഗുണ്ടകളുമായുള്ള ഏറ്റുമുട്ടല്‍: http://malayalamuk.com/auto-biography-of-karoor-soman-part-13/
  2. എന്റെ പ്രിയതമയെ അവർ കൊന്നു !!! ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത് വന്നതിനെ തുടർന്ന് ആർ സി സി യ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി: http://malayalamuk.com/doctor-reji-fb-post-negligence-of-rc-center/
  3. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 27 കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര: http://malayalamuk.com/autobiography-of-karoor-soman-part-27/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 21 ഇറച്ചിക്കറിയും പോലീസും: http://malayalamuk.com/auto-biography-of-karoor-soman-part-21/
  5. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 28 കേരളത്തിലെ അനുഭവങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-28/
  6. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/

Source URL: http://malayalamuk.com/ellapatty-estate-ganesan-murder-case/