എന്റെ ദൈവം ഓഡിയോ ആല്‍ബം ഗ്ലോറിയ ഡിവോഷണല്‍ മൂസിക്ക് നൈറ്റിന്റെ വേദിയില്‍ ബിജു നാരായണന്‍ പ്രകാശനം ചെയ്യുന്നു

എന്റെ ദൈവം ഓഡിയോ ആല്‍ബം ഗ്ലോറിയ ഡിവോഷണല്‍ മൂസിക്ക് നൈറ്റിന്റെ വേദിയില്‍ ബിജു നാരായണന്‍ പ്രകാശനം ചെയ്യുന്നു

എന്റെ ദൈവം

പരിശുദ്ധാത്മാവിനാല്‍ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്, ഏകസത്യദൈവത്തെ ലോകമെമ്പാടുമുള്ള ആരാലും സഹായത്തിനില്ലാതെ, ഏവരാലും വെറുക്കപ്പെട്ടവര്‍ എന്നോര്‍ത്തു വേദനിച്ചു കഴിയുന്ന ഓരോ മനുഷ്യനിലും എത്തിക്കുവാനും, മാധുര്യമേറുന്ന ദൈവസ്‌നേഹാനുഭവം പകര്‍ന്നു നല്‍കാനും വേണ്ടി ഹൃദയപൂര്‍വം സമര്‍പ്പിക്കുന്ന സ്നേഹോപഹാരം ” എന്റെ ദൈവം ”  ” My Lord ” എന്ന ഭക്തിഗാന ആല്‍ബം നാളെ യുകെയില്‍ റിലീസ് ചെയ്യുന്നു. ഗ്ലോറിയ ഡിവോഷണല്‍ മൂസിക്ക് നൈറ്റിന്റെ വേദിയില്‍ ബിജു നാരായണനാണ് ഈ സിഡി യുകെയില്‍ ആദ്യമായി പ്രകാശനം ചെയ്യുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ് , മോനി ഷിജോ എന്നിവര്‍ ആണ് ഈ ആല്‍ബത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. കേരളത്തിലെ പ്രശസ്ത ധ്യാന കേന്ദ്രമായ കാരിസ് ഭവനില്‍ വച്ച് ഫാ. കുര്യന്‍ കാരിക്കലിന്റെ സാന്നിധ്യത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ ഈ ആല്‍ബത്തിന്റെ സിഡി ഫാ. റോയിക്ക് നല്‍കികൊണ്ട് ആദ്യപ്രകാശനവും നടത്തിയിരുന്നു.

15424545_2185075018383759_460413914_n

ദൈവകാരുണ്യത്താല്‍ ആത്മാവിന്റെ പ്രേരണയാല്‍ എഴുതിയ വരികള്‍ക്ക് തന്റെ പ്രിയ സുഹൃത്തും ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ലോകത്തെ ശ്രദ്ധേയനായ പിന്നണി ഗായകനുമായ ബിജു നാരായണന്‍ ഈണം മൂളിയപ്പോള്‍, അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പിന്നീട് എഴുതിയ വരികള്‍ക്ക് യുകെയിലെ അറിയപ്പെടുന്ന ഗായകനും ഒട്ടനവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ബിജു കൊച്ചുതെള്ളിയില്‍ ആണ് ഈണമിട്ടിരിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ കരം പിടിച്ചുയര്‍ത്തിയ ദൈവത്തിന് ഒരു സ്‌നേഹോപഹാരമായി ഈ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നു.

15423520_2183930331831561_726587352_n                    14199749_287804141603135_8275105095682559406_n

ഈ ആല്‍ബത്തിന്റെ പ്രൊമോ കാണുവാന്‍ ഈ വീഡിയോ ലിങ്ക് സന്ദര്‍ശിക്കുക

ഈ സിഡിയിലെ ഗാനങ്ങള്‍ രചിച്ച ഏര്‍ഡിഗ്റ്റന്‍ മലയാളി അസ്സോസ്സിയേഷന്റെ സെക്രട്ടറി ആയ മോനി ഷിജോ അവതാരക, റേഡിയോ ജോക്കി കൂടാതെ എസ്എംസിസി യുടെ സജീവ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. നാടകത്തിലും, സിനിമയിലും, കഥ , തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ നിലകളില്‍ പ്രാവിണ്യം തെളിയിച്ച മികച്ച കലാകാരനും നടനുമായ ഉര്‍മ്മീസ് തോട്ടക്കരയുടെ പുത്രിയാണ് മോനി ഷിജോ.

എന്റെ ദൈവം എന്ന  ഈ ആല്‍ബത്തിലെ ഗായകരെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു

ബിജു നാരായണന്‍

bijuമാധുര്യമേറുന്ന ഈശോയുടെ സ്‌നേഹം തന്റെ ആലാപന ശൈലിയില്‍ അതിമനോഹരമാക്കി തീര്‍ത്തിരിക്കുന്നതോടൊപ്പം മാതാവിന്റെ കരുണാ വാത്സല്യം ഏറ്റവും ലളിതമായി, മനോഹരമായി, ഹൃദ്യമായി ആലപിച്ചിരിക്കുന്നു. നാലു പാട്ടുകളാണ് ബിജു നാരായണന്‍ ഈ ആല്‍ബത്തില്‍ ആലപിച്ചിരിക്കുന്നത്. ഭക്തിഗാനാലാപനത്തില്‍ ബിജു നാരായണന്‍ എന്ന പ്രതിഭയ്ക്കുള്ള കഴിവിനെ അങ്ങേയറ്റം മനോഹരമായി ഈ ആല്‍ബത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കെസ്റ്റര്‍

kesterതന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയില്‍ ഏറെ ഭക്തി തുളുമ്പുന്ന ഗാനങ്ങള്‍ ആലപിക്കുന്ന കെസ്റ്ററിന്റെ പാട്ടുകളിലെ മാസ്മരികത എടുത്തുപറയാതിരിക്കാന്‍ കഴിയില്ല. ആ ഭക്തിസാന്ദ്രമായ ശബ്ദം തന്നെ ഈ ആല്‍ബത്തിന് അനുഗ്രഹമായിരുന്നു. ഭക്തിഗാനങ്ങള്‍ ആസ്വദിക്കുന്ന ഏതൊരു വ്യക്തിക്കും കെസ്സറ്റര്‍ എന്ന ഗായകനെ ഒരിക്കലും മറക്കാന്‍ കഴിയില്ല . അത്രയധികം മനോഹരമായ ഗാനങ്ങളുമായി കെസ്സറ്റര്‍ ഇന്ന് ലോകമലയാളികളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

ബിജു കൊച്ചുതെള്ളിയില്‍

15497510_2185074928383768_2026684046_nഭക്തിഗാനാലാപനംകൊണ്ട് യുകെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ബിജു കൊച്ചുതെള്ളിയാണ് ഈ ആല്‍ബത്തിലെ ഏഴോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. ഏട്ടോളം ഭക്തിഗാന ആല്‍ബങ്ങള്‍ നിര്‍മ്മിക്കുകയും, എണ്‍പതോളം ഗാനങ്ങള്‍ക്ക്  ഈണം നല്‍കുകയും ചെയ്തിട്ടുള്ള ബിജു കൊച്ചുതെള്ളി ഈ ആല്‍ബത്തിന് എല്ലാംകൊണ്ടും ഒരു മുതല്‍കൂട്ടാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് വയലിന്‍ സംഗീത ഉപകരണത്തില്‍ ഗാനഭൂഷണ്‍ നേടിയ ബിജു കൊച്ചുതെള്ളിയുടെ വയലിന്‍, കീ ബോര്‍ഡ്, ഹാര്‍മ്മോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍ ഈ ആല്‍ബത്തിന്റെ സംഗീതസംവിധാനത്തില്‍ വളരെയധികം പ്രയോജനം ചെയ്തു. അതോടൊപ്പം യുകെയിലെ പ്രമുഖരായ ധ്യാനഗുരുക്കന്മാരോടൊപ്പം വര്‍ഷങ്ങളായി ബിജു കൊച്ചുതെള്ളി നടത്തിയ ഭക്തിഗാനാലാപനം പുതുമയും ഹൃദയസ്പര്‍ശിയുമായ ഏഴോളം ഗാനങ്ങള്‍ സംവിധാനം ചെയ്യാനുള്ള അനുഗ്രഹവുമായി മാറി.

സിബി ജോസഫ്‌

15416009_2183886868502574_1802774711_nയുകെയിലെ ഗായകരില്‍ ശബ്ദം കൊണ്ടും, വ്യത്യസ്ഥമായ ആലാപനം കൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന സിബി ജോസഫ്‌ ഈ ആല്‍ബത്തിലും അതിമനോഹരമായ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. യുകെയിലെ മികവുറ്റ ഗായകരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി നടത്തപ്പെട്ട യുക്മ സ്റ്റാര്‍ സിംഗറിലെ നിറസാന്നിധ്യമായിരുന്നു സിബി ജോസഫ്‌. ചിത്ര , വിജയ്‌ യേശുദാസ്, നാദിര്‍ഷ തുടങ്ങിയ പ്രശസ്തരായ ഗായകരോടൊപ്പം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സിബി ജോസഫ്‌ എല്ലാ അര്‍ത്ഥത്തിലും ഈ ആല്‍ബത്തിന്റെ വിജയശില്‍പ്പികളില്‍ ഒരാളാണ്.

 

അഭിജിത്ത് കൊല്ലം

mqdefaultദാസേട്ടന്റെ ശബ്ദവുമായുള്ള സാമ്യം തന്നെയായിരിക്കും എന്തിനോവേണ്ടി എന്‍മനം എന്നു തുടങ്ങുന്ന ഗാനം മനോഹരമാക്കിതീര്‍ക്കാന്‍ അഭിജിത്തിന് സാധിച്ചതിന് കാരണം. ദൈവദാനമായി കിട്ടിയ ഈ ശബ്ദത്തിലൂടെ ഇത്തരമൊരു ഗാനം ആലപിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു എന്നാണ് അഭിജിത്തിന് പറയാനുള്ളത്.

അതുപോലെ എലിസബത്ത് രാജന്‍, മിഥില മൈക്കിള്‍, ആന്‍ ബേബി, സിജില്‍ ജോസഫ്, അഷ്മിത സേവിയര്‍ എല്ലാവരും മനോഹരമായിത്തന്നെ ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നു.

ജയന്‍ കുറവിലങ്ങാടിന്റെ (ഏയ്ഞ്ജല്‍ വോയ്‌സ്) ഓര്‍ക്കെസ്ട്ര തന്നെയാണ് എന്റെ ദൈവം എന്ന ആല്‍ബം ഇത്ര ഗംഭീരമാകാന്‍ കാരണം. എല്‍എംആറില്‍ റേഡിയോ ജോക്കിയായ സന്തോഷ് ഏബ്രഹാം ആണ് ഇത് കോഓര്‍ഡിനേറ്റ് ചെയ്തത്. സെബാസ്റ്റിയന്‍ ആന്‍ഡ്രൂസ്, സിബിച്ചന്‍ ജോസഫ്, തുടങ്ങിയവരും ഈ ആല്‍ബത്തിനു പിന്നിലെ പ്രധാന വ്യക്തികളാണ്

മിക്‌സിംഗും എഡിറ്റിംഗും ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമ്മനത്തുള്ള ഗീതം ഡിജിറ്റല്‍ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ്, മിക്‌സിംഗ്, എഡിറ്റിംഗ്, മാസ്റ്ററിംഗ് എന്നിവ നടത്തിയത്. ജിന്റോ ജോണിന്റെ കഴിവാണ് ഈ ആല്‍ബം ഇത്ര മോനോഹരമാകാന്‍ കാരണം. പിന്നെ നിര്‍മ്മാതാക്കളായ ഷിജോ ജോസഫിന്റെ നിര്‍ലോഭ സഹകരണമാണ് ഈ ആല്‍ബത്തിന്റെ വിജയത്തിന് ഏറെ സഹായകമായത്

അങ്ങനെ ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് എന്റെ ദൈവം My Lord എന്ന ഈ ആല്‍ബം. ഒരു ചാരിറ്റിക്കായാണ് ഈ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ആരും സഹായിക്കാനില്ലാതെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുന്നു എന്ന മനോവിഷമത്തില്‍ കഴിയുന്ന ഒരു വ്യക്തിക്ക് കൈത്തിരിനാളമായി, ഒരു കൈത്താങ്ങായി മാറാന്‍ ഈ ആല്‍ബത്തിന് കഴിഞ്ഞാല്‍ അതാവും ഏറ്റവും വലിയ നന്മ എന്നു വിശ്വസിച്ചുകൊണ്ട് എല്ലാവരുടേയും സ്നേഹാദരവിനായ് എന്‍റെ ദൈവം എന്ന ഈ ആല്‍ബം സമര്‍പ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

യുകെ മലയാളിയുടെ സഹോദരി നിര്യാതയായി

വർഗീസ് മാത്യുവിന്റെ ഭാര്യയും പത്തനാപുരം പിടവൂർ തോട്ടത്തിൽ പരേതരായ വര്ഗീസ് പണിക്കറുടേയും മറിയാമ്മയുടേയും മകളായ പ്രിയ...

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.