ലീഡ്‌സില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

by admin | September 10, 2018 10:24 pm

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

              

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. ലീഡ്‌സില്‍ പരി. കന്യകാ മറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.: http://malayalamuk.com/leads-ettunombu/
  3. ലീഡ്‌സ് എട്ടുനോമ്പാചരണവും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും. സെപ്റ്റംബര്‍ 2 ന് കൊടിയേറും.: http://malayalamuk.com/ettu-nombu-2018-leeds/
  4. എട്ടുനോമ്പാചരണവും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിനും ലീഡ്‌സില്‍ കൊടിയേറി. മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയാവണമെന്ന് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല: http://malayalamuk.com/ettu-nombu-20182/
  5. ‘വാല്‍സിംഹാം നമ്മുടെ സ്വപ്നദേശം; മാര്‍ ജോസഫ് സ്രാമ്പിക്കല്‍; ‘സീറോ മലബാര്‍ സഭയുടെ വിശ്വാസ സാക്ഷ്യത്തിനു നന്ദി’ – ബിഷപ്പ് അലന്‍ ഹോപ്സ്; ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നേതൃത്വം നല്‍കിയ ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനം അവിസ്മരണീയം; മാതൃഭക്തിയില്‍ അലിഞ്ഞ് ആയിരങ്ങള്‍: http://malayalamuk.com/walsingham-pilgrimage-6/
  6. ലീഡ്‌സ് എട്ട്‌നോമ്പ് തിരുന്നാള്‍ ഭക്തിനിര്‍ഭരം… അനുഗ്രഹദായകം..: http://malayalamuk.com/leeds-festival/

Source URL: http://malayalamuk.com/ettunombu20185/