സ്വന്തം വാഹനത്തിനു ഇഷ്ടനമ്പര്‍, അതൊരു ബലഹീനതയാണ് ചിലര്‍ക്ക്. അതിനു വേണ്ടി എത്ര തുക മുടക്കാനും തയ്യാര്‍. മലയാളികള്‍ക്കു പെട്ടെന്നു മനസിലേക്ക് ഓടിയെത്തുക മമ്മൂട്ടിയേയും പൃഥ്വിരാജിനെയുമൊക്കെയായിരിക്കും. എന്തിന് സാധാരണക്കാര്‍ വരെ ഇഷ്ടനമ്പറിനായി പതിനായിരങ്ങള്‍ വാരി എറിയുന്നു.

ബ്രിട്ടനിലും ഒരു നമ്പര്‍ ലേലം നടക്കാന്‍ പോകുന്നു. നമ്പറിന്റെ വില കേട്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും. 132 കോടി രൂപയാണ് എഫ് 1 എന്ന നമ്പറിനു ഇട്ടിരിക്കുന്ന വില. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ ലേലമായിരിക്കും ഇതും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യുഎഇയില്‍ ഡി 5 എന്ന നമ്പര്‍ 67 കോടി രൂപയ്ക്കു വിറ്റതാണ് നിലവിലെ ഏറ്റവും വലിയ ലേലം. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സഹാനിയാണ് അത് വാങ്ങിയത്. അബുദാബിയില്‍ 1 -ാം നമ്പര്‍ 66 കോടിക്കാണ് 2008ല്‍ വിറ്റുപോയത്.

Image result for most-expensive-car-number-plate-on-sale-us
1904 മുതല്‍ 2008 വരെ എസെക്സ് സിറ്റി കൗണ്‍സിലിന്റെ കൈയ്യിലായിരുന്നു F1 നമ്പര്‍. പിന്നീട് സ്വകാര്യവ്യക്തികള്‍ക്കു കൊടുക്കാന്‍ തുടങ്ങി. 2008 ല്‍ ലഭിച്ചത് നാലു കോടിയായിരുന്നു. നിലവില്‍ ഈ നമ്പര്‍ ബ്രിട്ടീഷ് കമ്പനിയായ ഡിസൈന്‍ ഉടമ അഫ്സല്‍ ഖാന്റെ കയ്യിലാണ്. ആഡംബര വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്ന കമ്പനിയാണ് ഇത്.