സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള വ്യാജ വാർത്തകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് സ്കൂളുകൾ മുൻകൈ യെടുക്കണമെന്ന് ഗവൺമെന്റ് പ്രഖ്യാപനം

സോഷ്യൽ മീഡിയയിൽ  ഉൾപ്പെടെയുള്ള വ്യാജ വാർത്തകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് സ്കൂളുകൾ മുൻകൈ യെടുക്കണമെന്ന് ഗവൺമെന്റ് പ്രഖ്യാപനം
July 16 04:18 2019 Print This Article

ഓൺലൈനിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ വാർത്തകളുടെ അപകടങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സജ്ജരാകണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയൻ ഹൈൻഡ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റായ വാർത്തകൾ കുട്ടികളിലെ വിശ്വാസ്യത തകർക്കുകയും, പഠനാ ന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യും. സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെ കുറിച്ചുള്ള പഠനം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും വാർത്താകുറിപ്പിൽ ഉണ്ട്.

ഓൺലൈനിലൂടെ കാണുന്നതെന്തും വിശ്വാസത്തിലെടുക്കാതെ, അവയെ വിലയിരുത്തി അതിലുള്ള അപകടങ്ങളെ മനസ്സിലാക്കുവാൻ അധ്യാപകർ വിദ്യാർഥികളെ പരിശീലിപ്പിക്കണം. അപകടസാധ്യത തോന്നിയാൽ സഹായം തേടാനും കുട്ടികളെ ശീലിപ്പിക്കണം. സത്യസന്ധമായ വാർത്തകൾ തിരിച്ചറിയുന്നതിനും, തെറ്റായാവയോടു കർശനമായി പ്രതികരിക്കുന്നതിനും കുട്ടികളെ സജ്ജരാക്കണം.

പരസ്യങ്ങളിലൂടെയും, അല്ലാതെയും തെറ്റായ വാർത്തകളുടെ പ്രചരണം ഇന്റർനെറ്റ് മൂലം വേഗത്തിൽ നടക്കുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. സോഷ്യൽ മീഡിയയുടെ അപകടങ്ങൾ സംബന്ധിക്കുന്ന ചർച്ചകൾക്കായി, ഹെൽത്ത് സെക്രട്ടറി യോടൊപ്പം മാറ്റ് ഹാൻകോക്കിൽ പോകാനിരിക്കവെയാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രഖ്യാപനം. ഗവൺമെന്റ് നടപടിയെടുക്കേണ്ട ഏറ്റവും വലിയ പ്രശ്നം, വാക്സിനേഷനുകളെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങൾ ആണ്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവൺമെന്റിന്റെയും, സ്ഥാപനങ്ങളുടെയുമെല്ലാം വിശ്വാസ്യതയെ തകർക്കുന്നതാണ് ഇത്തരം വ്യാജവാർത്തകൾ. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വരവോടെ ഇത്തരം വാർത്തകളുടെ പ്രചരണം അതിവേഗമാക്കി. അതിനാൽ കുട്ടികളെ ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതു അത്യന്താപേക്ഷിതമാണ്. അതിനാൽ പാഠ്യപദ്ധതിയിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles