ഇത് ബാലതാരം അക്ഷര കിഷോർ എന്ന് അറിയാത്തതോ, അതോ ? ശബരിമലയില്‍ ഈ ബാലികയോട് ക്രൂരതയെന്ന രീതിയിൽ അന്യസംസ്ഥാന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചാരണം; ‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനത്തിന്റെ വിഡിയോ…..

ഇത് ബാലതാരം അക്ഷര കിഷോർ എന്ന് അറിയാത്തതോ, അതോ ? ശബരിമലയില്‍ ഈ ബാലികയോട് ക്രൂരതയെന്ന രീതിയിൽ അന്യസംസ്ഥാന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചാരണം;  ‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനത്തിന്റെ വിഡിയോ…..
December 04 13:34 2018 Print This Article

കഴിഞ്ഞ വർഷം അക്ഷര കിഷോർ അഭിനയിച്ച അയ്യപ്പഭക്തി ഗാന ആൽബത്തിൽ നിന്നുള്ള ചിത്രമാണിത്. ഇൗ ചിത്രം അക്ഷര ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. ഇതാണ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ‘കേരളസര്‍ക്കാരിന്റെ ഹൈന്ദവ നായാട്ട്’ എന്നൊക്കെ തലക്കെട്ട് നല്‍കി സംഭവം സൈബര്‍ ലോകത്ത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇതേ കുട്ടി ദാരുണമായി കൊല്ലപ്പെട്ടെന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മലയാളി സൈബർ പോരാളികൾ സത്യം പുറത്തുകൊണ്ടുവന്നു.

‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനത്തിന്റെ വിഡിയോ പങ്കുവച്ചാണ് ഇൗ പെരും നുണ പൊളിച്ചടിക്കിയത്. എങ്കിലും ഇൗ ചിത്രം സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles