ടോക്യോ: പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് കുളിയ്ക്കാനായി പൊതു കുളങ്ങളൊക്കെ ഉണ്ടായിരുന്നു. അടുത്തു പുഴയുള്ളവര്‍ കൂട്ടത്തോടെ പുഴയില്‍ പോയി കുളിയ്ക്കും. പക്ഷേ ഇത്തരം സ്ഥലങ്ങളിലും ആണും പെണ്ണും ഒരുമിച്ച് കുളിയ്ക്കുന്നത് അത്ര പതിവുള്ള കാര്യം ആയിരുന്നില്ല. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. കാരണം ഇവിടെ പെണ്‍കുട്ടികള്‍ ഇപ്പോഴും അച്ഛന്‍മാര്‍ക്കൊപ്പമാണത്രെ കുളിയ്ക്കുന്നത്. അച്ഛനും അമ്മയും മക്കളും ഒക്കെ ഒരുമിച്ച് കുളിയ്ക്കുന്നതില്‍ എന്താ പ്രശ്‌നം? സത്യത്തില്‍ പ്രശ്‌നമൊന്നും ഇല്ല. പക്ഷേ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും ഇങ്ങനെയാണ് കുളിയ്ക്കുന്നത് എന്ന് കേള്‍ക്കുമ്പോഴാണ് അത്ഭുതം!!!
എല്ലാ ദിവസവും കുളിയ്ക്കുക എന്നത് നമ്മള്‍ മലയാളികളെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പണ്ട് കിണറ്റിന്‍കരയിലും, കുളത്തിലും, തോട്ടുവക്കിലും പുഴയിലും ഒക്കെ കുളിച്ചിരുന്ന മലയാളികള്‍ ഇപ്പോള്‍ അത് വീട്ടിനകത്തെ കുളിമുറിയിലേയ്ക്ക് മാറ്റിയിരിയ്ക്കുന്നു. ജപ്പാനിലും ആളുകള്‍ക്ക് കുളി നിര്‍ബന്ധമാണ്. എന്നാല്‍ ഇവിടെ ഇപ്പോഴും ‘സമൂഹ കുളി’ എന്ന ശീലം നിലനില്‍ക്കുന്നുണ്ട്. അതിത്തിരി അത്ഭുതപ്പെടുത്തുന്നതും ആണ്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അച്ഛന്‍മാര്‍ക്കൊപ്പം കുളിയ്ക്കുന്നത് ജപ്പാനില്‍ ഒരു പ്രശ്‌നമേ അല്ല. എന്ന് മാത്രമല്ല, അതില്‍ അവര്‍ ഒരു അസ്വാഭാവികതയും കാണുന്നും ഇല്ല. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം കുളിയ്ക്കുന്നതും ഇവിടെ പ്രശ്‌നമേ അല്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് കുളിയ്ക്കുക എന്നത് ഇപ്പോഴും ജപ്പാനില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണത്രെ.

സ്വന്തം മക്കളെ പീഡിപ്പിയ്ക്കുന്ന പിതാക്കന്‍മാരുള്ള ലോകമാണിത്. പക്ഷേ ജപ്പാനില്‍ ഇത്തരം സംഭവങ്ങള്‍ അത്ര പതിവുള്ളതല്ല.സ്ത്രീ-പുരുഷ ബന്ധത്തില്‍ സൂക്ഷിയ്‌ക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഇത്തരം ‘കുടുംബക്കുളി’യിലൂടെ കുട്ടികള്‍ക്ക് നല്ലപാഠം ലഭിയ്ക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

മേല്‍പറഞ്ഞത് ജപ്പാനിലെ എല്ലാ കുടുംബങ്ങളിലും നടക്കുന്ന കാര്യമാണെന്ന് തെറ്റിദ്ധരിയ്‌ക്കേണ്ടതില്ല. ഒരു ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് സ്ത്രീകള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.