തിരുവാങ്കളുത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തേയ്ക്ക് എറിഞ്ഞു. സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. തിരുവാങ്കുളം കേശവന്‍പടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് ക്രൂരത കാണിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവത്തില്‍ ഇടപെട്ടത്.

ആശാ പ്രവര്‍ത്തകയും കൗണ്‍സിലറും അറിയിച്ചതിനെത്തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിശോധനയ്ക്കു ശേഷം വീട്ടിലേക്ക് അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ മാറ്റുകയും ചെയ്തു. ശിശുക്ഷേമ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനനത്തിലാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് സമാനമായ രീതിയില്‍ ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചതായി നാട്ടുകാരും മൊഴി നല്‍കി. അന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഏതാനും ദിവസമായി വീണ്ടും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. കുട്ടിക്ക് ബേബി ഫുഡ് വാങ്ങണമെന്ന് അമ്മ പറഞ്ഞപ്പോഴാണ് ഇയാള്‍ ദേഷ്യപ്പെട്ട് കുഞ്ഞിനെ എടുത്ത് നിലത്തിട്ടതെന്നാണ് വിവരം.