തെലുഗു ദേശം പാർട്ടിയെ നാണക്കേടിലാക്കി ചന്ദ്രബാബു നായിഡുവിന്റെയും മകൻ ലോകേഷിന്റെയും നാമനിർദേശ പത്രികകൾ. ഇരുവരുടെയും നാമനിർദേശ പത്രികകളിലെ തെറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നാണക്കേടായത്.

സ്ഥാനത്താണ് അച്ഛൻ ഖർജുര നായിഡുവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തെറ്റ് തന്നെയാണ് ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷിന്റെ പത്രികയിലും. അതിൽ ഭർത്താവിന്റെ സ്ഥാനത്ത് അച്ഛനായ ചന്ദ്രബാബു നായിഡിവിന്റെ പേരാണ് ഇടംപിടിച്ചത്. മത്സരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണമായിരുന്നു. ഇതിലാണ് തെറ്റുകൾ കയറിക്കൂടിയത്.

ഈ വിവരണകുറിപ്പ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസ് വഴിയാണ് ലഭിച്ചതെന്നും അവിടെ നിന്നാണ് തെറ്റുകൾ സംഭവിച്ചതെന്നുമാണ് റ്റിഡിപി നൽകുന്ന വിശദീകരണം. ചിറ്റൂരിലെ കുപ്പം നിയോജകമണ്ഡലത്തിൽ നിന്നാണ് ചന്ദ്രബാബു നായിഡു മത്സരിക്കുന്നത്. ലോകേഷ് സംസ്ഥാന തലസ്ഥാനമായ അമരാവതിയിലെ മംഗലഗിരിയിൽ നിന്നും.