ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 മുതല്‍ 22 വരെ; ഏതാനും സീറ്റുകള്‍ മാത്രം ലഭ്യം

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 മുതല്‍ 22 വരെ; ഏതാനും സീറ്റുകള്‍ മാത്രം ലഭ്യം
June 22 06:58 2018 Print This Article

സി.ഗ്രേസ്‌മേരി

പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ക്രമീകരിക്കുന്ന ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19ന് ലണ്ടനില്‍ നിന്നും ആരംഭിച്ച് 22ന് വൈകുന്നേരം തിരിച്ചെത്തുന്നു. ഞാന്‍ ജപമാല രാജ്ഞിയാണ് എന്ന് പറഞ്ഞാണ് പരിശുദ്ധ അമ്മ ഇടയക്കുട്ടികളായ ഫ്രാന്‍സിസ്, ജസീന്ത, ലൂസി എന്നിവര്‍ക്ക് ലോകസമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ആ ജപമാലരാജ്ഞിയുടെ അനുഗ്രഹാശിസുകള്‍ നിറഞ്ഞ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമുള്ള ഒരവസരമാണ് ഇത്.

ബഹുമാനപ്പെട്ട ഫാ.ടോമി പഴയകളം ആത്മീയ നേതൃത്വം നല്‍കി നയിക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ജപമാലരാജ്ഞിയുടെ ബസലിക്കയില്‍ ദിവ്യബലിയര്‍പ്പണം, മെഴുകുതിരി പ്രദക്ഷിണം, കുരിശിന്റെ വഴി, ഫ്രാന്‍സിസ്‌കോ, ജസീന്ത, ലൂസി എന്നിവരുടെ ഭവന സന്ദര്‍ശനം, ലിസ്ബണിലെ വി.അന്തോനിയൂസിന്റെ പള്ളിയില്‍ ദിവ്യബലിയര്‍പ്പണം. നസ്രയിന്‍ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എത്ര കണ്ടാലും മതിവരാത്ത ഫാത്തിമാ സവിധം സന്ദര്‍ശിച്ച് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള അവസരമായിക്കണ്ട് ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് സിഎസ്ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

2017ല്‍ രൂപത സംഘടിപ്പിച്ച ഫാത്തിമാ തീര്‍ത്ഥാടനവും 2018ലെ വിശുദ്ധനാട് തീര്‍ത്ഥാടനവും കഴിഞ്ഞ 12 വര്‍ഷങ്ങളിലായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വിനോദ സഞ്ചാരങ്ങളും തീര്‍ത്ഥാടനങ്ങളും വളരെ വിജയകരമായി നടത്തിവരുന്ന ആഷിന്‍ സിറ്റി ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ആണ് ഈ തിര്‍ത്ഥാടനവും നയിക്കുന്നത്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, തീര്‍ത്ഥാടന കേന്ദ്രത്തിലെ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന യൂകെയിലെ എല്ലാ വിശ്വാസികളെയും, റീജിയണന് അകത്തും പുറത്തുമുള്ളവര്‍ കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്തിനെയോ റോയി സെബാസ്റ്റിയന്റെയോ കൈയ്യില്‍ ജൂണ്‍ 30ന് മുമ്പായി പേര് നല്‍കേണ്ടതാണ്.

റവ. ഫാ. പോള്‍വെട്ടിക്കാട്ട് SMBCR

Contact: ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി SMBCR), Mob: 07703063836
റോയി സെബാസ്റ്റിയന്‍ (ജോയിന്റ് ട്രസ്റ്റി SMBCR), Mob: 07862701048

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles