കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ്
രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ബൈബിള്‍ കലോത്സവം നടന്നു വന്നിരുന്നു. ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ 260തില്‍പ്പരം കുട്ടികളും 34 അദ്ധ്യാപകരും അടങ്ങുന്ന വിശ്വാസ പരിശീലനമാണ് ലീഡ്‌സ് ചാപ്ലിന്‍സിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും മത്സരങ്ങളുടെ ഭാഗമാകുന്നു എന്നത് ലീഡ്‌സിലെ കൂട്ടായ്മയുടെ പ്രത്യേകതയാണ്.

സെന്റ്. അല്‍ഫോന്‍സാ കമ്മ്യൂണിറ്റി കീത്തിലി ആതിഥേയത്വം വഹിക്കുന്ന ഫീദെസ് ഫെസ്റ്റ് കീത്തിലി ഹോളി ഫാമിലി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഫീദെസ് ഫെസ്റ്റിന് ഭദ്രദീപം തെളിയിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള്ള 6 കമ്മൂണിറ്റികളില്‍ നിന്നുമായുള്ള മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. നാല് സ്റ്റേജുകളിലായി പതിനെട്ട് ഇനങ്ങളില്‍ മുന്നൂറില്‍പ്പരം പേര്‍ തങ്ങളുടെ കഴിവ് തെളിയ്ക്കും. രൂപതാ ബൈബിള്‍ കലാത്സവത്തിന്റെ അതേ പറ്റേണിലാണ് ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ സെക്ക്ഷനായി തിരിച്ച് 6 വ്യത്യസ്ത പ്രായപരിധിയില്‍ സഭാ വിശ്വാസത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് മത്സരം നടക്കുന്നത്. ഫീദെസ് ഫെസ്റ്റിന്റെ വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ലീഡ്‌സ് രൂപത സീറോ മലബാര്‍ ഇടവക വാര്‍ഷീകാഘോഷത്തില്‍ സമ്മാനങ്ങള്‍ നല്‍കും. മതാദ്ധ്യാപകരും കൈക്കാരന്മാരും കമ്മിറ്റക്കാരും മാതൃദീപ്തിയും യൂത്ത് വിംഗും സംയുക്തമായിട്ടാണ് ഫീദെസ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.

നാല് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സംപൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളായി ലീഡ്‌സിലെ കുട്ടികള്‍ മാറുന്ന കാഴ്ചയാണിപ്പോള്‍..

The Holy Family Catholic School.

Spring Gardens Ln

Keighley

BD20 6LH