ഇന്റര്‍നെറ്റ് ശൃംഖല ദുര്‍ബലമായ പ്രദേങ്ങളില്‍ പെടുന്ന സംസ്ഥാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്തിരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമക്കേസുകള്‍, നുഴഞ്ഞുകയറ്റം പോലുള്ള തന്ത്രപ്രധാന കേസുകളിലെ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്യുന്നതില്‍ പോലീസ് അധികാരികള്‍ക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ 48 മണിക്കൂറായിരുന്നു സമയപരിധിയായി കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ഇത് പിന്നീട് കോടതി 24 മണിക്കൂറായി ചുരുക്കുകയായിരുന്നു. ഇന്ത്യന്‍ യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

തങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല എന്ന ന്യായം ഉന്നയിച്ച് കുറ്റാരോപിതര്‍ അതിന്റെ ആനുകൂല്യം നേടാന്‍ ഇടവരരുതെന്നാണ് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.