നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ രംഗത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ് ലാൻസ് ട്രെയിൻ കമ്പനി.

by News Desk 2 | January 12, 2018 10:50 am

ന്യൂസ് ഡെസ്ക്

നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസും ആംബുലൻസ് സർവീസും രംഗത്തുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ്ലാൻസ് ട്രെയിൻ കമ്പനി അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെയാണ് അഗ്നിബാധ ഉണ്ടായത്.

rനോട്ടിംങ്ങാമിൽ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയില്ല. ട്രെയിന് പകരം റോഡ് മാർഗമുള്ള ഇതര യാത്രാ സൗകര്യം റെയിൽവേ ചെയ്യുന്നതല്ല. രാവിലെ 8 മണിയോടെ പൊട്ടിപ്പുറപ്പെട്ട അഗ്നിബാധയെ തുടർന്ന് സമീപത്തുള്ള റോഡുകൾ പോലീസ് അടച്ചു.

Source URL: http://malayalamuk.com/fire-broke-out-at-nottingham-rail-station/