കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അമ്പാടിമുക്കില്‍ പി.ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍. നിയുക്ത ആഭ്യന്തര മന്ത്രി പി. ജയരാജന് അഭിവാദ്യങ്ങള്‍ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡില്‍ ജയരാജന്‍ പോലീസിന്റെ അഭിവാദ്യ സ്വീകരിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രക്ക് മുന്നോടിയായി പി ജയരാജനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചും ഇവിടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിവാദമൊടുങ്ങും മുമ്പാണ് പുതിയ ബോര്‍ഡ് ഉയര്‍ന്നത്.
ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി; എന്നീ വാചകങ്ങളെഴുതിയ ഫഌക്‌സില്‍ ആഭ്യന്തരമന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നുവെന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയില്‍ നിലവില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജന്‍ ആഭ്യന്തര മന്ത്രിയാകുമെന്നാണ് അമ്പാടിമുക്ക് പ്രതീക്ഷിക്കുന്നത്.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അടുത്ത ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് കണ്ണൂര്‍ അമ്പാടിമുക്കില്‍ ഫല്ക്‌സ് ബോര്‍ഡുകള്‍. നിയുക്ത ആഭ്യന്ത്രരമന്ത്രി പി ജയരാജന് അഭിവാദ്യങ്ങള്‍ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡില്‍ പി ജയരാജന്‍ പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രവുമുണ്ട്. പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രക്ക് മുന്നോടിയായി പി ജയരാജനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചും ഇവിടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിന്റെ വിവാദ മാറും മുന്നെയാണ് വീണ്ടും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍ നിന്നും നിരവധി പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. വിശ്വാസങ്ങളെ പെട്ടന്ന് തള്ളിക്കളയാന്‍ തയ്യാറല്ലായിരുന്ന ഇവര്‍ ശ്രീകൃഷ്ണ ജയന്തിയും മറ്റു ചടങ്ങുകളും സമാന്തരമായി ആഘോഷിച്ചിരുന്നു. ഗണേശോത്സവത്തിന് ചുവന്ന ഗണപതിയെ നിമഞ്ജനം ചെയ്തതും ചെഗുവേരയുടെ ചിത്രം വച്ച് ഘോഷയാത്ര നടത്തിയതും വാര്‍ത്തയായിരുന്നു.

ആഭ്യന്തര മന്ത്രിയായശേഷം ജയരാജന്‍ പോലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതായാണ് പോസ്റ്റര്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി; എന്നീ വാചകങ്ങളെഴുതിയ ഫല്‍്‌സില്‍ ആഭ്യന്തരമന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നുവെന്ന അടിക്കുറുപ്പും എഴുതി ചേര്‍ത്തിട്ടുണ്ട്. ജയരാജന്‍ പ്രതിയായ കതിരൂര്‍ മനോജ് വധക്കേസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അരിയില്‍ ഷുക്കൂര്‍ വധക്കേസും ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അമ്പാടിമുക്കില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.