സാമ്പത്തിക തകർച്ചയിൽ മുങ്ങി; ജെറ്റ് എയര്‍വേയ്സ് വില്‍പ്പനക്ക്

സാമ്പത്തിക തകർച്ചയിൽ മുങ്ങി; ജെറ്റ് എയര്‍വേയ്സ് വില്‍പ്പനക്ക്
November 28 15:08 2018 Print This Article

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സിനെ വില്‍ക്കാനൊരുങ്ങി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍ ചര്‍ച്ച നടത്തിയതായി സിഎന്‍ബിസി ടിവി എയ്റ്റീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ ഗ്രൂപ്പ്, നിലവില്‍ ജെറ്റില്‍ ഓഹരി പങ്കാളിത്തമുള്ള എത്തിഹാദ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ഡെല്‍റ്റ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം എന്നിവയുമായാണ് ചര്‍ച്ച നടത്തിയത്.

ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രമൊട്ടര്‍മാര്‍ക്ക് ജെറ്റില്‍ 51 ശതമാനം പങ്കാളിത്തമുണ്ട്. എത്തിഹാദിന് 24 ശതമാനവും. അതിനിടെ എത്തിഹാദുമായുള്ള ചര്‍ച്ചയ്ക്ക്, ഗോയല്‍ പ്രമുഖ വ്യവസായി ക്യാപ്റ്റന്‍ ഹമീദ് അലിയുടെ സഹായം തേടി. 2013ല്‍ അലിയുടെ ഇടപെടലിലാണ് ജെറ്റില്‍, എത്തിഹാദ് ഓഹരിപങ്കാളിയാകുന്നത്. നഷ്ടത്തിലായിരുന്നിട്ടും ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ നരേഷ് ഗോയല്‍ ഇതുവരെ തയ്യാറായിരുന്നില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles