മരണം പതിയിരിക്കുന്ന വനം എന്ന് വേണമെങ്കില്‍ ജപ്പാനിലെ ഓക്കിഗാഹരയിലുള്ള ഈ കാടിനെ കുറിച്ചു പറയാം .കാരണം ഈ കാട്ടില്‍ അകപ്പെട്ടാല്‍ പിന്നെ മരണം ഉറപ്പാണ് എന്നാണ് വിശ്വാസം .ഈ കാട് ലോകത്തിനു മുന്നില്‍ ഇന്നും ചുരുള്‍ അഴിയാത്ത ഒരു രഹസ്യം ആണെന്ന് വേണമെങ്കില്‍ പറയാം .കാരണം വിചിത്രമാണ് . ഇത് ജപ്പാനിൽ ഉള്ള ഒരു ഘോര വനം ആണ് .

മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടി ഉണ്ട് അത്മഹത്യാ വനം .കാരണം ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് ഇവിടെ മരണപ്പെടുന്നത്. അസ്വസ്ഥമായ മനസുമായി ഈ വനത്തില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ചു ആത്മഹത്യ ചെയ്യിക്കുമെന്നാണ് പറയപ്പെടുന്നത്.

ഈ കാടിനുള്ളില്‍ മൊബൈലും വടക്കുനോക്കിയന്ത്രവും പ്രവർത്തിക്കില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ വനത്തിനുള്ളിൽ പ്രവേശിച്ചവർക്ക് തിരിച്ചുപുറത്ത് കടക്കാനും കഴിയില്ല. ആത്മഹത്യ ചെയ്യാനെത്തുന്നവരെ തടയാന്‍ പൊലീസ് വനത്തിന് ചുറ്റും വലിയ വേലികളും നിരവധി ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുകയാണ് എന്നതാണ് സത്യം .