കശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് വെടിവെയ്പ്, ബിഎസ്എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്റ്റ് അടക്കം നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

by News Desk 1 | June 13, 2018 10:16 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാഡന്റാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ് മേഖലയില്‍ വെടിവെപ്പാരംഭിച്ചത്. ഇത് പുലര്‍ച്ചെ നാലുവരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

രാംഗഡ് സെക്ടറില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനവുമില്ലാതെ വെടിവെപ്പ് നടത്തിയെന്നും നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടെന്നും ബി.എസ്.എഫ് ഐ.ജി റാം അവതാര്‍ പറഞ്ഞു. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് അനുശോചനം രേഖപ്പെടുത്തി.

ഈ മാസം രണ്ടാംതവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വലിയ തോതില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. മെയ് 29നാണ് 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ശക്തമായി പാലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈ മാസം മൂന്നിനുണ്ടായ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Endnotes:
  1. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ; നുഴഞ്ഞു കയറാനെത്തിയ ഭീകരനെ വധിച്ചു, പാക്ക് പോസ്റ്റുകള്‍ തകര്‍ത്തു: http://malayalamuk.com/india-attacked-pak-posts/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 23 പഞ്ചാബിലെ കന്യാസ്ത്രീകള്‍: http://malayalamuk.com/autobiography-of-karoor-soman-2/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 30 ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman-part-30/

Source URL: http://malayalamuk.com/four-killed-in-kashmir/