ഈയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദി; ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിന് ഊഷ്മള സ്വീകരണം

ഈയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദി; ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിന് ഊഷ്മള സ്വീകരണം
September 28 14:34 2017 Print This Article

ന്യൂ​ഡ​ൽ​ഹി: ഇ​ങ്ങ​നെ​യൊ​രു ദി​വ​സം ത​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി​പ​റ​ഞ്ഞ് ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിലെത്തി. യെ​മ​നി​ലെ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ നി​ന്നു മോ​ചി​ത​നാ​യ ശേ​ഷം ആ​ദ്യ​മാ​യി പി​റ​ന്ന​മ​ണ്ണി​ൽ കാ​ലു​കു​ത്തി​യ ഫാ. ​ടോം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. “ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്, ഈ ​ദി​വ​സം സാ​ധ്യ​മാ​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ​വ​രും അ​വരവ​ർ​ക്ക് ആ​കാ​വു​ന്ന​ വി​ധ​ത്തി​ൽ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ചു. എ​ല്ലാ​വ​രോ​ടും ന​ന്ദി​പ​റ​യു​ന്നു’ -ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ പറഞ്ഞു.

റോ​മി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.20ന് ​ആണ് ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ, ജോ​സ് കെ. ​മാ​ണി, ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

പിന്നീട് ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി. സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.

നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും കൂടിക്കാഴ്ച ഉണ്ടായിരുന്നു. സിബിസിഐ സെന്‍ററിൽ 4.30ന് പത്രസമ്മേളനവും. 6.30ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ദിവ്യബലിയും അര്‍പ്പിച്ച ശേഷം രാത്രിയിൽ ഓഖ്‌ല ഡോണ്‍ബോസ്കോ ഭവനിലേക്കു മടങ്ങും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles