ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയെന്ന് അന്വേഷണ സംഘം; വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

by News Desk 5 | July 11, 2018 6:41 am

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി അന്വേഷണസംഘം. ഇന്ത്യയില്‍ നിന്ന് കടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങളില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം.

ബിഷപ്പിന് വിദേശ രാജ്യങ്ങളില്‍ ബന്ധങ്ങളുള്ള ജലന്ധര്‍ ബിഷപ്പ് അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെൡവുകള്‍ ലഭിച്ചതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതായും സൂചനയുണ്ട്.

കേസിന്റെ ഇതുവരെയുള്ള പുരോഗതി കോട്ടയം എസ്പിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ജലന്ധറിലേക്ക് പോകാനാണ് പദ്ധതി. അറസ്റ്റിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടും.

Endnotes:
  1. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കര്‍ദിനാളിന്റെ മൊഴിയെടുക്കും. കേസ് ഒതുക്കി തീര്‍ക്കാന്‍ സഭാധികൃതരുടെ നീക്കം: http://malayalamuk.com/police-enquiry-on-franco-mulakal-case/
  2. ജലന്തര്‍ ബിഷപ്പ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്: http://malayalamuk.com/police-will-arrest-bishop-franco-soon/
  3. കുറവിലങ്ങാട് കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതായി പോലീസില്‍ പരാതി, കത്തോലിക്കാ സഭ മറ്റൊരു വിവാദക്കുരുക്കിലേക്ക്: http://malayalamuk.com/rape-case-against-catholic-bishop/
  4. സെക്‌സ് സീനുകളിൽ പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാന്‍ പറയും, പൂര്‍ണ നഗ്നരായി ഇരിക്കാനും ആവശ്യപ്പെടും; ഹോളിവുഡ് നടന്‍ ജയിംസ് ഫ്രാങ്കോയെ വിവാദത്തിലാക്കി അഞ്ച് നായികമാര്‍ രംഗത്ത്: http://malayalamuk.com/stephen-colbert-presses-james-franco-on-sexual-harassment/
  5. ബിഷപ്പ് ഫ്രാങ്കോ രൂപീകരിച്ച സന്യാസ സഭ ലൈംഗിക കുറ്റവാളികള്‍ക്ക് ഒളിത്താവളമെന്ന് ആരോപണം: http://malayalamuk.com/more-details-about-bishop-franko/
  6. ജലന്ധര്‍ ബിഷപ്പിന്റെ പീഡനം, മദര്‍ സുപ്പീരിയറിനെയും ചോദ്യം ചെയ്യും; ഇരയായ കന്യാസ്ത്രീയെ നഗ്നതാ പരിശോധനയ്ക്ക് വരെ നിര്‍ത്തി, ബിഷപ്പിനെതിരെ മൊഴി നല്‍കി സഭവിട്ട കന്യാസ്ത്രീയും..: http://malayalamuk.com/nun-files-sexual-abuse-case-bishop-franco-mulakkal-mother-superior-letter/

Source URL: http://malayalamuk.com/franco-mulakkal/