പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,378 കോടി രൂപയുടെ തട്ടിപ്പ്; പണം പിന്‍വലിച്ചത് വിദേശത്ത് നിന്ന്; സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തു

by News Desk 5 | February 14, 2018 7:52 am

മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,378 കോടി രൂപയുടെ തട്ടിപ്പ്. മുംബൈയിലെ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് സംശയം. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.

വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം പിന്‍വലിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് നല്‍കിയ പരാതിയില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഈ ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Endnotes:
  1. നീരവ് മോദിയുടെ തട്ടിപ്പ്; പൊതു ഖജനാവിനോടുള്ള ചതിയും കൊള്ളയും: http://malayalamuk.com/nirav-modi-scam/
  2. കേരളം ബഡ്ജറ്റ് 2018 പുരോഗമിക്കുന്നു ! സാമൂഹ്യസുരക്ഷയിലും തീരദേശപാക്കേജിലും ഊന്നി ഐസക് പറഞ്ഞ 100 കാര്യങ്ങള്‍ ഇങ്ങനെ……: http://malayalamuk.com/state-budget-2018/
  3. ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിച്ച മകനും 50 ലക്ഷം രൂപ തട്ടിയ അമ്മയും അറസ്റ്റിൽ; മകന്റെ ആഡംബര ജീവിതത്തിന് കൂട്ടുനിന്ന ‘അമ്മ…..: http://malayalamuk.com/money-fraud-case-mother-son-arested-in-pala/
  4. നീരവ് മോഡിയുടെ കോടികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു; കണ്ടുകെട്ടിയത് 523 കോടി രൂപയുടെ സ്വത്തുക്കള്‍; പിടിച്ചെടുത്തവയുടെ ആകെ മൂല്യം ഏകദേശം 6393 കോടി രൂപ: http://malayalamuk.com/ed-seizes-pricey-houses-land-worth-rs-523-crore-of-nirav-modi-group/
  5. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണം. തെറ്റിദ്ധാരണ…: http://malayalamuk.com/vostek-agency-misleading-kerala-nurses/
  6. മുടക്കിയ കോടികൾ ആരൊക്കെ തിരിച്ചു നൽകും ! ഐപിഎൽ കോടികൾ കടന്ന താരലേലം, ഒരു അവലോകനം……ടീമുകൾ കൂടുതൽ നോട്ടമിട്ടത് ആരെയാണ്?: http://malayalamuk.com/most-price-player-and-wicketkeeper-ipl/

Source URL: http://malayalamuk.com/fraud-deals-pnb-losses-rs-11505-cr/