ദുരിതത്തിൽ സൗജന്യ സേവനവുമായി ടെലിഫോൺ കമ്പനികൾ

ദുരിതത്തിൽ സൗജന്യ സേവനവുമായി ടെലിഫോൺ കമ്പനികൾ
August 16 14:32 2018 Print This Article

പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനമാണ് കേരള സർക്കിളിൽ നൽകുക. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.

‘ഡിയർ കസ്റ്റമർ, ഈ ദൗർഭാഗ്യകരമായ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അടിയന്തര സഹായം ആവശ്യപ്പെടുന്നതിനും നിങ്ങളെ സഹായിക്കുന്നതിന് 7 ദിവസത്തേക്കുള്ള അൺലിമിറ്റഡ് വോയിസ് ഡാറ്റ പായ്ക്ക് നൽകുന്നു. സുരക്ഷിതനായി ഇരിക്കുക’. ഇതാണ് ജിയോ സന്ദേശം.

എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 30 രൂപ പാക്ക് നൽക്കുന്നുണ്ട് നൽകും. ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയാണ് നൽകുന്നത്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിലും എയർടെൽ സേവനം ലഭ്യമാക്കും. വൈഫൈ, കോൾ സേവനം എന്നിവ നൽകും. കൂടാതെ എയർടെൽ സ്റ്റോറുകളിൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സഹായവും നല്‍കും. തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങീ ജില്ലകളിലെ 28 സ്റ്റോറുകളിൽ സേവനം ലഭിക്കും.

ടെലികോം പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച നെറ്റ്‌വർക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചില ടെലികോം കമ്പനികളും സൗജന്യ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles