യുകെയില്‍ നിര്യാതനായ മലയാളി റോഷന്‍ ജോണിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച

by News Desk 5 | July 11, 2018 6:02 am

യുകെയില്‍ നിര്യാതനായ മലയാളി റോഷന്‍ ജോണിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച. സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് മേരീസ് മദര്‍ ഓഫ് ഗോഡ് റോമന്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. ജൂലൈ 12 വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് ചടങ്ങ്. ശേഷം ഉച്ചയ്ക്ക് 1.30ന് ഒക്കെന്‍ഡന്റ് റോഡിലെ അപ്മിന്‍സ്റ്റര്‍ സെമിറ്ററിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

റോഷന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നികത്താനാവാത്ത ഒരു വിടവും ദുഃഖവുമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹ്യ ജീവികളായ നമ്മള്‍ നമ്മുടേതായ സാമൂഹിക പ്രതിബദ്ധതയും സ്‌നേഹവും സഹകരണവും സഹായവും റോഷന്റെ കുടുംബത്തിന് നല്‍കേണ്ടിയിരിക്കുന്നു. നിങ്ങളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ അതിനായി പ്രതീക്ഷിച്ചുകൊള്ളുന്നു.

തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും വ്യാഴാഴ്ച നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകളിലും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കുചേര്‍ന്നു നമ്മുടെ ആദരവും ബഹുമാനവും സ്‌നേഹവും ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കണമെന്നും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു.

Endnotes:
  1. നയന്‍താരയെ ‘റേപ്’ ചെയ്തപ്പോള്‍ എങ്ങിനെയുണ്ടായിരുന്നു; ആരാധികയുടെ ആ ചോദ്യത്തിന് റോഷന്‍ നല്‍കിയ മറുപടി ഇങ്ങനെ: http://malayalamuk.com/nayans-rape-scene/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. മോപ്പസാങിന്റെ സാഹിത്യ സംസ്‌കാരം: http://malayalamuk.com/mopasang-sahithya-someskaram/
  4. ബെന്നി മാത്യുവിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച സ്റ്റോക്ക്ടന്‍ സെന്റ്‌ ബീഡ് പള്ളിയില്‍: http://malayalamuk.com/benny-mathew-funeral/
  5. നോട്ടിംഗ്ഹാമിന്റെ പ്രിയപ്പെട്ട ബെന്നിച്ചേട്ടന് ഇന്ന് ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ വച്ച് യാത്രാമൊഴിയേകും; സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ ഫൊറോനാ ദേവാലയത്തില്‍: http://malayalamuk.com/benny-funeral-2/
  6. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ജോസഫ് സക്കറിയയുടെ മൃത സംസ്കാര ചടങ്ങുകള്‍ മാറ്റി വച്ചു, തീയതി പിന്നീട് അറിയിക്കും: http://malayalamuk.com/joseph-scaria-funeral-date-postponed/

Source URL: http://malayalamuk.com/funeral-notice-of-roshan-john/