ഷൂട്ടിംഗ് ഇടവേളയിൽ മൊബൈലിൽ നോക്കി തൃഷയുടെ കള്ളച്ചിരി ! പിന്നാലെ ഫെയ്‌സ്ബുക്കില്‍ ഇടരുതെന്ന് അപേക്ഷയും; രഹസ്യം വെളിപ്പെടുത്തി നിവിന്‍ (വീഡിയോ കാണാം )

ഷൂട്ടിംഗ് ഇടവേളയിൽ മൊബൈലിൽ നോക്കി തൃഷയുടെ കള്ളച്ചിരി ! പിന്നാലെ ഫെയ്‌സ്ബുക്കില്‍ ഇടരുതെന്ന്  അപേക്ഷയും; രഹസ്യം വെളിപ്പെടുത്തി നിവിന്‍ (വീഡിയോ കാണാം )
January 13 05:59 2018 Print This Article

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ഹേ ജൂഡിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംവിധായകന്‍ ശ്യാമപ്രസാദും, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും ചേര്‍ന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നതിനിടയില്‍ മൊബൈലില്‍ മുഴുകിയിരിക്കുന്ന തൃഷയെ കാണാം. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന കാസ്റ്റിംഗ് ഡയറക്ടറെ നിവിന്‍ അടുത്തേക്ക് വിളിക്കുന്നു. തൃഷ ചിരിക്കുന്നത് കണ്ടോ, അവര്‍ ബോയ് ഫ്രണ്ടിന് മെസേജ് ചെയ്യുകയാണെന്നും സ്വകാര്യമായി നിവിന്‍ വീഡിയോയില്‍ പറയുന്നു.

രണ്ടു വട്ടം ഇത് ആവര്‍ത്തിക്കുന്ന നിവിന്‍ പോളിയുടെ കുസൃതിയെ ചിരിച്ച് കൊണ്ട് തന്നെയാണ് തൃഷ നേരിട്ടത്. ദയവ് ചെയ്ത് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇടരുതെന്നും അവര്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് ഫെയ്‌സ്ബുക്ക് ലൈവാണെന്ന് പറഞ്ഞതോടെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ഐ ലവ് സ്‌മൈലിങ് എന്ന് പറഞ്ഞ് തൃഷ തലയൂരി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles