ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ രക്ഷിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് ് മാര്‍ കൂറിലോസ്

ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ രക്ഷിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് ് മാര്‍ കൂറിലോസ്
April 20 08:30 2018 Print This Article

ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ രക്ഷിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുവാനും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാല്‍വാള്‍ നടത്തുന്ന നിരാഹാര സമര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങന്നൂരിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീ രാജീവ് പള്ളത്തും വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജൂം നയിക്കുന്ന ഏകദിന ഉപവാസസമരം, നന്ദാവനം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന് പോലും ഇന്ത്യയിലെ ഫാസിസത്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യധാരക്ക് പുറത്തുള്ള ബദല്‍ രാഷ്ട്രീയം തന്നെയാവണം ഇനിയുള്ള സാധ്യത എന്ന് അദ്ദേഹം പറഞ്ഞു. പോലീസില്‍ നിന്നു പോലും ജനങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കുമ്പോള്‍, എംഎല്‍എമാര്‍ തന്നെ നേരിട്ട് നിയമലംഘനം നടത്തുമ്പോള്‍, നിയമലംഘനം നടത്തുന്നവരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്ത് വരുമ്പോള്‍ നമ്മള്‍ക്ക് പ്രതിക്ഷേധിക്കാതിരിക്കാനാവില്ല. കാരണം നിശബ്ദമായിരിക്കാന്‍ നമ്മള്‍ക്ക് അവകാശമില്ല.

‘ഇനി പഴയതെല്ലാം തിരിച്ചു വരുവാന്‍ പുതിയ ഉടുപ്പുകള്‍ വേണം പുതിയ രാഷ്ട്രീയം വേണം’ എന്ന സച്ചിദാനന്ദന്‍ എഴുതിയ ബാബക്ക് ഒരു കത്ത് എന്ന കവിതയിലെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷതവഹിച്ചു. സത്യാഗ്രഹികളായ രാജീവ് പള്ളത്തിനേയും ശ്രീമതി സൂസന്‍ ജോര്‍ജ്ജിനേയും അഭിവദ്യ കൂറിലോസ് തിരുമേനി ഹാരമണിയിച്ചു. യോഗത്തില്‍ റോയി മുട്ടാര്‍ സ്വാഗതം ആശംസിച്ചു. എസ്എന്‍ഡിപി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ കണ്‍വീനര്‍ ശ്രീ: സുനില്‍ വള്ളിയില്‍ മുഖ്യ പ്രഭാഷണം നടത്തി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ശ്രീ വിനോദ് മേക്കോത്ത്, കെ എസ് പത്മകുമാര്‍,ദാസ് ബര്‍ണാഡ്,വിനോദ്, ഷാജഹാന്‍,ടോമി എലുശ്ശേരി, ബിനു മുളക്കുഴ , അനില്‍ മൂലേടം, ബാവന്കുട്ടി, ജോണ്‍സന്‍, ജോസഫ്, സ്ഥാനാര്‍ഥി രാജീവ് പള്ളത്ത്, സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles