റഷ്യയില്‍ നിന്നും 900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും വെള്ളിയുടെയും വന്‍ ശേഖരം കണ്ടെത്തി

by News Desk 1 | February 13, 2018 11:12 am

റഷ്യയില്‍ കോപ്പര്‍ പൈറേറ്റ്‌സ് അയിരിനുവേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ നടത്തിയ തിരച്ചിലിനിടയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. 900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും, വെള്ളിയുടെയും വന്‍ നിക്ഷേപങ്ങളാണ് കണ്ടെത്തിയത്.

റഷ്യന്‍ സര്‍ക്കാരിന്റെ പര്യവേഷണ കമ്പനിയായ റോസെഗോയാണ് റിപ്പബ്ലിക് ഓഫ് ബഷ്‌കര്‍താനില്‍ നിന്ന് വന്‍ നിക്ഷേപം കണ്ടെത്തിയത്. 28 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് കോപ്പര്‍ പൈറേറ്റ്‌സിനായി ഖനനം നടത്തിയിരുന്നത്. ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനായി കുഴിക്കുന്നതിനിടയിലാണ് 346-510 അടി താഴ്ചയില്‍ നിന്നും കോപ്പര്‍ പൈറേറ്റ്‌സ്, സിങ്ക് നിക്ഷേപവും സ്വര്‍ണം, വെള്ളി നിക്ഷേപവും ശ്രദ്ധയില്‍ പെട്ടത്.

ഏകദേശം 87 ടണ്‍ സ്വര്‍ണ നിക്ഷേപവും 787 ടണ്‍ വെള്ളി നിക്ഷേപവും ഇവിടെയുണ്ടെന്നാണ് നിഗമനം. ഇതോടൊപ്പം 5,38,000 ടണ്‍ കോപ്പര്‍ പൈറേറ്റ്‌സും 9,06,000 സിങ്ക് നിക്ഷേപവും ഇവിടെയുണ്ട്.

ഇന്ത്യയില്‍  രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 11 കോടി ടണ്ണിലേറെ സ്വര്‍ണ്ണ നിക്ഷേപം രാജസ്ഥാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. വാല്‍സിംഹാം ജനസമുദ്രമായി: സീറോ മലബാര്‍ സഭയുടെ പ്രഥമ തീര്‍ത്ഥാടനത്തിനെത്തിയത് പതിനായിരത്തിൽപരം വിശ്വാസികൾ…: http://malayalamuk.com/walsingham-pilgrimage-7-2017/
  3. കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന്: http://malayalamuk.com/kadhakarante-kanal-vazhikal-part1/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 11 റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/auto-biography-of-karoor-soman-part-11/
  5. ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ വന്‍ സ്വര്‍ണ്ണ ശേഖരം; ഒളിച്ചിരിക്കുന്നത് 5 ടണ്ണോളം സ്വര്‍ണ്ണമെന്ന് നിഗമനം; വന്‍ വെള്ളി ശേഖരവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍: http://malayalamuk.com/britain-underground-gold-mine-tyndrum-loch-lomond/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം പത്ത് – തകഴി, കാക്കനാടന്‍ സ്മരണകള്‍: http://malayalamuk.com/auto-biography-of-karoor-soman-part-10/

Source URL: http://malayalamuk.com/gold-found-in-russia/