നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി​കൾ പിടിയിൽ ​

by News Desk 6 | April 16, 2018 10:28 am

നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളത്തിലൂടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 17.13 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​സ്റ്റം​സ് എ​യ​ർ ഇന്‍റലിജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഞായറാഴ്ച ജി​ദ്ദ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​രിൽ നിന്നാണ് സ്വർണം പിടിച്ചത്.

പുലർച്ചെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽനി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും അഞ്ചര ലക്ഷത്തിലധികം രൂ​പ വി​ല വ​രു​ന്ന 199.800 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് പി​ടി​കൂ​ടി​യ​ത്. ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന​ക​ത്താ​ണ് ഇ​യാ​ൾ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

​റി​യാ​ദി​ൽ നി​ന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 402.100 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.​ ഇ​തി​ന് 11.5 ലക്ഷം രൂ​പ വി​ല വ​രും.​ മാ​ല, ക​മ്മ​ൽ, വ​ള, മോ​തി​രം തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

Endnotes:
  1. വീട്ടിൽ മുഴുവൻ നിഗുഢതയുടെ കൂമ്പാരം !!! 11 പേരുടെ മരണം ദുരൂഹതയുടെ ചുരുളഴിയാതെ…: http://malayalamuk.com/11-bodies-11-pipes-shocking-details-behind-mass-death-in-delhis/
  2. സൂസൻ ആന്റി…. കളിപോലെ കൊഞ്ചി മയക്കുന്ന കോട്ടയംകാരി തട്ടിപ്പു വീരത്തി പിടിയിൽ; ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞ ആന്റിയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്: http://malayalamuk.com/kottayam-mariyama-susan-aunty/
  3. ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രഹാം വിരുത്തികുളങ്ങര കാലം ചെയ്തു, സംസ്കാരം നാഗ്പൂരില്‍: http://malayalamuk.com/mar-abraham-viruthikulangara/
  4. ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം വീട്ടിലെത്തിച്ചു; പ്രിയ സോദരനെ അവസാനമായി ഒരു നോക്കുകാണാൻ ജനപ്രവാഹം ഒഴുകിയെത്തി…… ലൈവ് വീഡിയോ: http://malayalamuk.com/fr-martin-dead-body-in-home-live-video/
  5. ഓൺലൈൻ തട്ടിപ്പ് ; മലപ്പുറം സ്വദേശിയുടെ പരാതിയിൽ നൈജീരിയൻ യുവതി അറസ്റ്റിൽ: http://malayalamuk.com/online-cheating-case-nigerian-women-arrested-in-bangalore/
  6. സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു; വ്യാ​പ​ക​നാ​ശം, ആ​ല​പ്പു​ഴ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണു……: http://malayalamuk.com/heavy-rain-tragedy-in-kerala/

Source URL: http://malayalamuk.com/gold-smuggling-again-caught-in-nedumbassery/