രാജേഷ് ജോസഫ്

ദൈവം തന്റെ സ്‌നേഹത്തെ ഓരോ പുലരിയിലും നവീകരിക്കുന്നു എന്ന വിലാപങ്ങളിലെ മനോഹരമാം വാക്യം പിറവിയുടെ സദ് വാര്‍ത്തയാണ്. ഓരോ ദിനവും വീണ്ടെടുക്കുന്ന മനുഷ്യനിലെ നന്മയുടെ, സ്‌നേഹത്തിന്റെ, മൃദുലതയുടെ, കരുണയുടെ പിറവിയാണ് ഡിസംബറിന്റെ സദ് വാര്‍ത്ത. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ മാനവരാശിയോട് ആവശ്യപ്പെടുക നാം കണ്ടുമുട്ടുന്ന സുമനസുകളെ വീണ്ടും പ്രകാശിപ്പിക്കുവാനുള്ള ദൗത്യമാണ്. കരുണ, സ്‌നേഹം ഇവ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും അവ ജീവിതത്തില്‍ പാലിക്കുവാനും മറ്റുള്ളവരിലേക്ക് പകരുവാനും നന്നേ ബുദ്ധിമുട്ടാണ്. പ്രതീക്ഷയാണ് പിറവി നല്‍കുന്ന സന്ദേശം. ഭൂതകാലത്തിന്റെ മുറിപ്പാടുകളല്ല, ആധുനികതയുടെ തൈലമാണ് പിറവി. കഴിഞ്ഞ കാലങ്ങളില്‍ എന്ത്, എങ്ങനെയായിരുന്നു എന്നുള്ളതല്ല, ഇന്ന് ഞാന്‍ ആയിരിക്കുന്ന മേഖലകളില്‍ നക്ഷത്രപ്രഭ പരത്തുവാന്‍ സാധിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. The best repalcement is the replacement self.

വെള്ളം വീഞ്ഞാക്കാനോ കുഷ്ഠരോഗിയെ സുഖപ്പെടുത്താനോ മരിച്ചവരെ ഉയിര്‍പ്പിക്കാനോ ആധുനികതയുടെ സുവിശേഷം ആവശ്യപ്പെടുന്നില്ല. മറിച്ച് വിശുദ്ധ ഫ്രാന്‍സിസ് പറയുന്നു Start by doing what is necessary, then do what’s possible and suddenly you will be doing the impossible.

നാം ആയിരിക്കുന്ന ബലഹീനമായ അവസ്ഥയെ പൂര്‍ണമായി മനസിലാക്കി ചുറ്റുമുള്ളവരില്‍ പുഞ്ചിരിയുടെ, മൃദുതലതയുടെ, കേള്‍വിയുടെ, സൗമ്യതയുടെ നക്ഷത്രവിളക്ക് തൂക്കാം. സംഘര്‍ഷങ്ങളുടെ അസ്വസ്ഥതകളുടെ, ആകുലതകളുടെ ഈ വര്‍ത്തമാനകാലത്തില്‍ നമ്മിലെ ചെറിയ നക്ഷത്ര വെളിച്ചത്തിന് പ്രസക്തിയുണ്ട്. അനേകം ചെറുവെളിച്ചങ്ങള്‍ വലിയ പ്രകാശത്തിലേക്ക് നയിക്കുന്നു. അങ്‌ഹെ ആ പ്രകാശം കാലിത്തൊഴിത്തില്‍ മനഷ്യനായി പിറവികൊള്ളുന്നു. ഒരോ പുലരിയിലും നവീകരിക്കുന്ന സ്‌നേഹമായി.

ഇയിടെ വായിച്ച പുസ്തകത്തിലെ ഒരു വാക്യം ഓര്‍മവരുന്നു. നമ്മുടെ ജീവിതത്തിന്റെ തിരക്കഥ മാറ്റി എഴുതുവാന്‍ നമുക്ക് ഒരു അവസരം കിട്ടിയിരുന്നെങ്കില്‍ നാം എന്ത് എഴുതും? വല്ലാതെ ഭാരപ്പെടുത്തുന്ന ഒരു ചോദ്യം. അസ്വസ്ഥമാകേണ്ട ദൂരെ കാണുന്ന ആ നക്ഷത്രം ഇനിയും മങ്ങിയിട്ടില്ല. അത്യുന്നതങ്ങളില്‍ ദൈവത്തിനും മഹത്വം. ഭൂമിയില്‍ സുമനസുള്ളവര്‍ക്ക് സമാധാനം.

Start by doing what is necessary, then do what’s possible and suddenly you will be doing the impossible.