ശബരിമല; സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രികുടുംബവുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍

ശബരിമല; സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രികുടുംബവുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍
October 06 06:19 2018 Print This Article

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് തന്ത്രി കുടുംബവുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയതിനെത്തുടര്‍ന്ന് സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ശബരിമലയിലെ തന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്ന നിലപാടിലേക്ക് എത്തിയത്. വിശ്വാസികള്‍ക്ക് മുറിവേറ്റതിനാലാണ് വലിയ തോതിലുള്ള പ്രതിഷേധം ഇക്കാര്യത്തില്‍ ഉയരുന്നതെന്നും വിലയിരുത്തലുണ്ട്. ഇതിനു ശേഷമാണ് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരെ ചര്‍ച്ചക്കായി തിരുവനന്തപുരത്തെത്താന്‍ മന്ത്രി കടകംപള്ളി ക്ഷണിച്ചത്.

ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും പങ്കെടുക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാല്‍ അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സര്‍ക്കാര്‍ ഇവരെ ബോധ്യപ്പെടുത്തും. വിധി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles