തിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശ് കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കേസ് പിന്‍വലിക്കാനുള്ള നീക്കത്തിന് തിരിച്ചടി. കേസ് എഴുതിത്തള്ളണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി തള്ളി. കേസില്‍ അടൂര്‍ പ്രകാശ് വിചാരണ നേരിടേണ്ടി വരും. നിയമോപദേശം തേടിയ ശേഷമായിരുന്നു ഡയറക്ടറുടെ നടപടി.

റേഷന്‍ ഡീലേഴ്‌സ് അസോ. പ്രസിഡന്റും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ എന്‍.കെ. അബ്ദുറഹ്മാന് ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ ലഭിച്ച പരാതി. കേസില്‍ വിജിലന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2005ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍വെച്ചും പണം ആവശ്യപ്പെട്ടതായാണ് കേസ്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മുക്കം കാരശ്ശേരി കുമാരനല്ലൂര്‍ പുലിചുടലയില്‍ പി.സി. സചിത്രന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് കേസിനാധാരം. കോടതി നിര്‍ദേശത്തേത്തു
ര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് വിജിലന്‍സിനോട് ,കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പടെുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡിവൈ.എസ്.പി പി.പി. ഉണ്ണികൃഷ്ണന്‍ രണ്ട് കുറ്റപത്രങ്ങള്‍ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.