ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ഇല്ല; ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലായ എച്ച് ഡബ്ല്യൂ ന്യൂസ് ‘രാഷ്ട്രീയക്കാരന്‍റെ സര്‍വ്വേ’ എന്ന പേരില്‍ പുറത്ത് വിട്ടിരിക്കുന്നത് എന്‍ഡിഎ 223 സീറ്റ് നേടുമ്പോള്‍ യുപിഎ 187 സീറ്റുകളി‍ല്‍ വിജയിക്കും…..

by News Desk 6 | May 21, 2019 1:16 pm

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് ഫോള്‍ ഫലങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായി ഒരു പ്രവചനം. ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലായ എച്ച് ഡബ്ല്യൂ ന്യൂസ് ഇംഗ്ലീഷാണ് ‘രാഷ്ട്രീയക്കാരന്‍റെ സര്‍വ്വേ’ എന്ന പേരില്‍ പുറത്ത് വിട്ടിരിക്കുന്നത്. സര്‍വ്വേപ്രകാരം തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ 223 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ 187 സീറ്റുകളി‍ല്‍ വിജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

ഇരു മുന്നണികളിലുമില്ലാത്ത പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 133 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേ പറയുന്നു. ചുരുക്കത്തില്‍ ആര് പ്രധാനമന്ത്രിയാകും, ഏത് മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും എന്ന തീരുമാനിക്കുക എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ടിആര്‍എസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളായിരിക്കും എന്നതാണ് സര്‍വ്വേയുടെ ആകെത്തുക.

യുപിയില്‍ എന്‍ഡിഎക്ക് 40 സീറ്റും എസ്പി–ബിഎസ്പി സഖ്യത്തിന് 35 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റുമാണ് സര്‍വേയില്‍. ബംഗാളില്‍ തൃണമൂല്‍ 27, ബിജെപി 13, കോണ്‍ഗ്രസ് 2. മധ്യപ്രദേശില്‍ ബിജെപി 19, കോണ്‍ഗ്രസ് 10, ബിഹാറില്‍ 19 സീറ്റ് കോണ്‍ഗ്രസ്–ആര്‍ജെഡി സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍ഡിഎക്ക് 20 സീറ്റും. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 28, കോണ്‍ഗ്രസ് സഖ്യം 18. ഈ മട്ടില്‍ എല്ലാ സംസ്ഥാനത്തെയും സീറ്റുനില സര്‍വേ വിശദമായി പറയുന്നു.

കേരളത്തില്‍ യുഡിഎഫിന് 13 സീറ്റുകള്‍ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് ആറ് സീറ്റുകളും, എന്‍ഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്ന് പറയുന്നു. മറ്റ് സര്‍വ്വേ ഫലങ്ങള്‍ പോലെ വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് സാമ്പിള്‍ സ്വീകരിച്ചല്ല സര്‍വ്വേ തയ്യാറാക്കിയിരിക്കുന്നത്. താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് സ്വീകരിച്ച ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ. ‘രാഷ്ട്രീയക്കാരന്‍റെ സര്‍വ്വേ’ (Politician’s Survey) എന്നതാണ് സര്‍വ്വേയുടെ വിളിപ്പേര്.

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: http://malayalamuk.com/opportunity-cochin-shipyard/
  3. കേന്ദ്രത്തില്‍ തൂക്ക് ഭരണം, എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം, ബി.ജെ.പി അക്കൗണ്ട് തുറക്കും; ടൈംസ് നൗ സര്‍വ്വേഫലം ഇങ്ങനെ!: http://malayalamuk.com/2019-lok-sabha-elections-times-now-vmr-survey/
  4. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  5. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: http://malayalamuk.com/vipin-roldant-interview-part-two/
  6. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ ? ഈ ആറ് മണ്ഡലങ്ങളില്‍ ഒന്ന് ബിജെപിയെ തുണയ്ക്കും, സാധ്യതകള്‍ ഇങ്ങനെ….!: http://malayalamuk.com/lok-sabha-election-kerala-bjp-open-an-account/

Source URL: http://malayalamuk.com/h-w-news-english-election/