ഹരോഗേറ്റ് മലയാളി അസ്സോസിയേഷന് നവനേതൃത്വം. ബിനോയി അലക്‌സ് അസ്സോസിയേഷനെ നയിക്കും

by Shibu Mathew | February 13, 2018 11:59 am

യോര്‍ക്ഷയര്‍ ബ്യുറോ.
ഹരോഗേറ്റ്. യോര്‍ക്ഷയില്‍ പ്രസിദ്ധമായ ഹരോഗേറ്റ് മലയാളി അസ്സോസിയേഷന്റെ 2018ലെ പതിനഞ്ചംഗ ഭരണ നേതൃത്വം നിലവില്‍ വന്നു. അസ്സോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികളോട് അനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ബിനോയ് അലക്‌സ് അസ്സോസിയേഷനെ നയിക്കും. കൂട്ടായ്മയുടെ ബലവും പ്രവര്‍ത്തന ശൈലിയിലുള്ള കരുത്തുമാണ് ഹരോഗേറ്റ് മലയാളി അസ്സോസിയേഷനെ പത്താം വയസ്സിലെത്തിച്ചതെന്ന് നിയുക്ത പ്രസിഡന്റ് ബിനോയി അലക്‌സ് പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങളടക്കം വളരെ വിപുലമായ പരിപാടികളാണ് 2018 പ്രവര്‍ത്തവര്‍ഷത്തില്‍ അസ്സോസിയേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഹരോഗേറ്റ് മലയാളി അസ്സോസിയേഷന്റെ പുതിയ നേതൃത്വനിര ഇപ്രകാരമാണ്.
ബിനോയി അലക്‌സ് (പ്രസിഡന്റ്) സജിമോന്‍ തങ്കപ്പന്‍ (സെക്രട്ടറി) വെയ്‌സിലി ചെറിയാന്‍ (ട്രഷറര്‍) ഗ്ലാഡിസ് പോള്‍ (ജോയിന്റ് സെക്രട്ടറി) പി. കെ മത്തായി (പെറ്റ്ട്രണ്‍) ഷീബ സോജന്‍ ( പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) സിനി ജോസഫ്, ജൂലി ബിജു (അസ്സി: കോഓര്‍ഡിനേറ്റേഴ്‌സ്) ലിയോണ്‍ ബിജു ( വെബ് കോഓര്‍ഡിനേറ്റര്‍) അന്‍ഞ്ചിത ശക്തീധരന്‍ (അസ്സി: കോഓര്‍ഡിനേറ്റര്‍) ഡിനു അവറാച്ചന്‍, ജിനോ കുരുവിള, ജോഷി ഡോമിനി, റോണി ജെയിംസ്, യോഷിനി സേവ്യര്‍ എന്നിവര്‍ ഏരിയ കോഓര്‍ഡിനേറ്ററുമാരായി പ്രവര്‍ത്തിക്കും.
2018ലെ ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഹരോഗേറ്റ് മലയാളി അസ്സോസിയേഷന്‍.

Sajimon Thankappan

Gladis Paul

wesly Cheriyan

sheeba sojan

Source URL: http://malayalamuk.com/harrogate-malayalee-association/