ദുരന്ത മുഖത്തുനിന്നും ! എട്ടു ജില്ലകളിൽ ഇന്നും പെരുമഴ; കനത്ത മഴ തുടരുന്ന ഇടുക്കിയിൽ ജലനിരപ്പ് 2,401 അടിയായി….

ദുരന്ത മുഖത്തുനിന്നും ! എട്ടു ജില്ലകളിൽ  ഇന്നും പെരുമഴ; കനത്ത മഴ തുടരുന്ന ഇടുക്കിയിൽ ജലനിരപ്പ് 2,401 അടിയായി….
August 10 08:57 2018 Print This Article

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ ക​ന​ത്ത മ​ഴ ല​ഭി​ച്ച ജി​ല്ല​ക​ളി​ൽ ഇ​ന്നും ആ ​രീ​തി​യി​ൽ മ​ഴ തു​ട​രു​മെ​ന്നു കാ​ലാ​സ്ഥാ​വ​കു​പ്പ്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ വ​ള​രെ ക​ന​ത്ത മ​ഴ​യും വ്യാ​പ​ക​മാ​യി ക​ന​ത്ത​മ​ഴ​യും പെ​യ്യു​ക. മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ പെ​യ്യും.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,401 അടിയായി. ശക്തമായ മഴയാണ് പദ്ധതി പ്രദേശത്ത് പെയ്യുന്നത്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകൾ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നിരുന്നു. ര​ണ്ട്, മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ളാ​ണ് നിലവിൽ ഉ​യ​ർ​ത്തി​യിരിക്കുന്നത്. മൂ​ന്നു ഷ​ട്ട​റു​ക​ളും 40 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യത്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​മേ​ഖ​ല​യി​ലെ ചു​ഴ​ലി​ക്കാ​റ്റും ല​ക്ഷ​ദ്വീ​പി​നു സ​മീ​പം അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റു​മാ​ണു കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ക​ന​ത്ത​ മ​ഴ പെ​യ്യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ക്ഷ​ദ്വീ​പി​ൽ മ​ഴ നാ​മ​മാ​ത്ര​മാ​ണ്. കാ​ല​വ​ർ​ഷ​മ​ഴ ല​ക്ഷ​ദ്വീ​പി​ൽ ഇ​തു​വ​രെ ശ​രാ​ശ​രി​യു​ടെ പ​കു​തി​യോ​ള​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 19 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചു. 152.2 സെ​ന്‍റി​മീ​റ്റ​ർ കി​ട്ടേ​ണ്ട സ്ഥാ​ന​ത്ത് 180.43 സെ​ന്‍റി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഇ​ടു​ക്കി​യി​ൽ ഇ​ന്ന​ലെ രാ​വി​ല​ത്തെ നി​ല​യ​നു​സ​രി​ച്ച് 50.22 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 8.30-ന് ​അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്ത് പൊ​തു​വേ ല​ഭി​ച്ച​ത് 6.62 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ്- സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​തി​ലും 377 ശ​ത​മാ​നം കൂ​ടു​ത​ൽ. ത​ലേ​ന്ന് 5.9 സെ​ന്‍റി​മീ​റ്റ​ർ ല​ഭി​ച്ചു.   നി​ല​ന്പൂ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30 വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ ല​ഭി​ച്ച​ത് 39.8 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ്. മാ​ന​ന്ത​വാ​ടി​യി​ൽ 30.5 സെ​ന്‍റി​മീ​റ്റ​ർ, മൂ​ന്നാ​റി​ൽ 25.36 സെ​ന്‍റി​മീ​റ്റ​ർ, പീ​രു​മേ​ട്ടി​ൽ 25.5 സെ​ന്‍റി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles