കേരളത്തിൽ ശക്തമായ മഴ, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; ജാ​ഗ്ര​ത പാ​ലി​ക്കാൻ നിർദേശം, ക്യാ​മ്പു​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ന്നൊ​രു​ക്കങ്ങൾ തുടങ്ങി

കേരളത്തിൽ ശക്തമായ മഴ, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്;  ജാ​ഗ്ര​ത പാ​ലി​ക്കാൻ നിർദേശം, ക്യാ​മ്പു​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ന്നൊ​രു​ക്കങ്ങൾ തുടങ്ങി
July 18 06:17 2019 Print This Article

സംസ്ഥാനത്ത് കാലവർഷം ശക്തമാകും. കേരളത്തിൽ അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് തുടരും.ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജാ​ഗ്ര​ത പാ​ലി​ക്കാ​നും ക്യാ​മ്പു​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ന്നൊ​രു​ക്ക​ത്തി​നു​മാ​ണ്​ നി​ർ​ദേ​ശം.

ജൂലൈ 18ന് ​എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എന്നീ ജില്ലകളിലും 19ന് ​എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജില്ലകളിലും 20ന് ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജില്ലകളിലും 21ന് ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 മി​ല്ലി​മീ​റ്റ​ർ വ​രെ) അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലി മു​ത​ൽ 204.5 മി​ല്ലി വ​രെ) ആ​യ മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ണ്ട്.

19 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമുദ്ര ഭാഗങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മൽസ്യബന്ധന തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles