ഹിന്ദുമതവികാരം വ്രണപ്പെടുത്തിയതായി യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ ഗ്രൂപ്പിനെതിരെ ആരോപണം. മെനുവിലെ കറിയുടെ പേര് ‘ഹോളി കൗ’. വില 15.75 പൗണ്ട്. സംഭവം ലെസ്റ്ററിൽ. ഖേദം പ്രകടിപ്പിച്ച് ഹോളി കൗ കമ്പനി ഉടമ.

ഹിന്ദുമതവികാരം വ്രണപ്പെടുത്തിയതായി യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ ഗ്രൂപ്പിനെതിരെ ആരോപണം. മെനുവിലെ കറിയുടെ പേര് ‘ഹോളി കൗ’. വില 15.75 പൗണ്ട്. സംഭവം ലെസ്റ്ററിൽ. ഖേദം പ്രകടിപ്പിച്ച് ഹോളി കൗ കമ്പനി ഉടമ.
January 06 20:52 2018 Print This Article

ന്യൂസ് ഡെസ്ക്

യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ  ഗ്രൂപ്പ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. ഹോളിഡേ ഇന്നിന്റെ മെനുവിലാണ് ഹോളി കൗ കറി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വില 15.75 പൗണ്ടാണ്. റൈസും നാൻ ബ്രെഡും ചട്നിയും ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുമെന്നു മെനുവിൽ പറയുന്നു. ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്ളെ ചെയ്യുന്നത്.

പശുവിനെ പരിശുദ്ധമായി ആരാധിക്കുന്ന ഹിന്ദുക്കളെ അപമാനിക്കുന്നതാണ് കറിയുടെ പേരെന്ന് പരാതി ഉന്നയിച്ച ഹിന്ദു മത പുരോഹിതനായ ദിൽപേഷ് കൊട്ടേച്ച പറയുന്നു. കറി സോസ് പായ്ക്കറ്റിന്റെ പുറത്ത് പശുവിന്റെ തലയുടെ പടവും കൊടുത്തിട്ടുണ്ട്. ഇത് കമ്പനിയുടെ ട്രേഡ് മാർക്ക് സിംബൽ ആണ്. ലെസ്റ്ററിലെ ഒരു ഹോളിഡേ ഇന്നിലാണ് താൻ ഹോളി കൗ കറി കണ്ടത് എന്ന് 44 കാരനായ ദിൽപേഷ് പറഞ്ഞു.  ഹോളിഡേ ഇൻ സ്റ്റാഫിനോട് പരാതി പറഞ്ഞെങ്കിലും അവർ അതിനെ തമാശയായി കണ്ട് ചിരിച്ചു തള്ളുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഹോളിഡേ ഇൻ ഈ കറി മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്നും ക്ഷമാപണം നടത്തണമെന്നും ദിൽപേഷ് ആവശ്യപ്പെട്ടു.

ഹോളിഡേ ഇന്നിന് കറി സപ്ളെ ചെയ്യുന്ന ഹോളി കൗ കമ്പനി ഉടമ ബ്രിട്ടനിലെ ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. ഫാമിലി ബിസിനസായി നടത്തുന്ന ഹോളി കൗ കമ്പനിയുടെ ഉടമ അനു ശർമ്മയാണ്. കമ്പനിയുടെ ബ്രാൻഡ് നെയിം ആർക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ഖേദിക്കുന്നതായി അവർ പറഞ്ഞു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles