2013ല്‍ ഇന്ത്യയില്‍ വിപണിയിലെത്തിയ ഹോണ്ടയുടെ മുന്‍നിര കാറാണ് ജാസ്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന വില തിരിച്ചടിയായെങ്കിലും പിന്നീട് വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം ജാസ് കാഴ്ചവച്ചു. ഇപ്പോള്‍ ജാസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഹോണ്ട. ഇലക്ട്രിക് പതിപ്പില്‍ മോഡലിന്റെ മൈലേജാണ് വിപണിയെ അത്ഭുതപ്പെടുത്തുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ മൈലേജ് വാഹനത്തിന് കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2020 പകുതിതോടെ ഇലക്ട്രിക് ജാസ് വിപണിയിലെത്തും.

ചൈന വിപണിയെ ലക്ഷ്യമിട്ടാണ് ജാസിന്റെ ഇലക്ട്രിക് പതിപ്പ് രൂപം കൊള്ളുന്നത്. അതിനാല്‍ത്തന്നെ ജാസിന്റെ വൈദ്യുതീകരണത്തിനായി ചൈനയിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ കണ്ടംപററി ആംപെറെക്‌സ് ടെക്‌നോളജിയുമായി ഹോണ്ട ധാരണയില്‍ എത്തി യിട്ടുമുണ്ട്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യന്‍ വാഹന വിപണിയിലും നല്ല അന്തരീക്ഷമായതിനാല്‍ ഇന്ത്യയിലും ഈ മോഡല്‍ എത്താനുള്ള സാധ്യത വിരളമല്ല.

ഏകദേശം 12 ലക്ഷം രൂപ വിലയ്ക്കാകും ജാസയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുക. നിലവില്‍ വിപണിയിലുള്ള വൈദ്യുത മോഡലുകളായ നിസ്സാന്‍ ‘ലീഫ്’, ടെസ്ല ‘മോഡല്‍ ത്രീ’ തുടങ്ങിയവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയാണിത്.