മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ കാണാതായിട്ട്, ഒരാഴ്ച പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടിയില്ല; തിരുവനന്തപുരം സ്വദേശി യുവതിയുടെ തിരോധാനം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്…

മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ കാണാതായിട്ട്, ഒരാഴ്ച പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടിയില്ല;  തിരുവനന്തപുരം സ്വദേശി യുവതിയുടെ തിരോധാനം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്…
November 08 13:42 2018 Print This Article

തിരുവനന്തപുരം: മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ കാണാതായ സംഭവത്തില്‍ പോലീസിന് ഒരു വിവരവും ലഭിച്ചില്ല. പുനലൂര്‍ സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ കാണാതായത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ബീന വീട്ടില്‍നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക് പോയി. പിന്നീട് ഉച്ചയ്ക്ക് രണ്ടരമണിയോടെ ഇവിടെനിന്ന് മകളുടെ ഫീസടക്കാനുണ്ടെന്ന് പറഞ്ഞ് വട്ടപ്പാറയിലെ കോളേജിലേക്കെന്ന് പറഞ്ഞാണ് യാത്രതിരിച്ചത്. എന്നാല്‍ ഇതിനുശേഷം ബീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പറയുന്നത്.

പണമെടുക്കാന്‍ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ബാങ്കിലും എത്തിയിരുന്നില്ല. ബീനയെക്കുറിച്ച് കോളേജില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെയും വന്നിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയെ കാണാതായ സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

കൊട്ടാരക്കരയില്‍വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles