സഹായിയായി നിന്ന വീട്ടമ്മയെ വശീകരിച്ചു പീഡിപ്പിച്ചു ദൃശ്യങ്ങൾ മകളുടെ ഫോണിലേക്കു അയച്ചു കൊടുത്ത മേസ്തിരി പിടിയിൽ; കറുകച്ചാൽ പോലീസ് പിടിയിലായത് കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍, സംഭവം ഇങ്ങനെ?

by News Desk 6 | July 11, 2018 10:40 am

കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ ഇയാള്‍ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. പിന്നീട് ഇയാള്‍ പലതവണ വീട്ടമ്മയെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്‌ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്കുകയായിരുന്നു.കറുകച്ചാല്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കും.

Endnotes:
  1. കറുകച്ചാൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഇടിയേറ്റയാൾ ആശുപത്രിയിലേക്ക് പോകുംവഴി പിടികൂടി; വാഹനം പോലീസ് കൊണ്ടുപോയത് അറിയാതെ ഉടമ കാർ തപ്പി ബീവറേജിനു മുൻപിൽ അലഞ്ഞു: http://malayalamuk.com/accident-car-trace-out-beverage-outlet/
  2. ചങ്ങനാശേരി – വാഴൂർ റോഡിൽ കറുകച്ചാൽ എസ്ഐ ആണെന്ന പേരിൽ ബൈക്കിലെത്തി ലോട്ടറി, വഴിക്കച്ചവടക്കാരുടെ മൂവായിരത്തോളം രൂപയും അൻപതോളം ടിക്കറ്റും മോഷ്ടിച്ചു…….: http://malayalamuk.com/man-held-for-cheated-lottery-agent/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. കഥാകാരന്‍റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 25 ഇന്ദിരാഗാന്ധിക്കയച്ച കള്ള കത്ത്: http://malayalamuk.com/auto-biography-of-karoor-soman-part-25/
  5. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 28 കേരളത്തിലെ അനുഭവങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-28/
  6. കഥാകാരന്റെ കനല്‍വഴികള്‍ : കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 20 ദൈവഭൂതങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-20/

Source URL: http://malayalamuk.com/housewife-naked-photo-sent-his-daughter-mesthiri-arrested/