ഗവണ്‍മെന്റും മറ്റുള്ളവരും നിങ്ങളെ നിരീക്ഷിക്കുന്നത് ഒഴിവാക്കാം; ഇതാ ചില മാര്‍ഗങ്ങള്‍

ഗവണ്‍മെന്റും മറ്റുള്ളവരും നിങ്ങളെ നിരീക്ഷിക്കുന്നത് ഒഴിവാക്കാം; ഇതാ ചില മാര്‍ഗങ്ങള്‍

ലണ്ടന്‍: രണ്ടാഴ്ചകള്‍ക്കു മുമ്പാണ് പൗരന്‍മാരുടെ ഇന്റര്‍നെറ്റ് ആക്റ്റിവിറ്റി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഇന്‍വെസ്റ്റിഗേറ്ററി പവേഴ്‌സ് ബില്‍ അഥവാ സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ നിയമമായത്. അതായത് നിങ്ങള്‍ ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് ചുരുക്കം. അമേരിക്കയില്‍ എന്‍എസ്എ എന്ന പേരിലും യുകെയില്‍ ജിസിഎച്ച്ക്യു എന്ന പേരിലും അവതരിപ്പിച്ച് പദ്ധതികളിലൂടെ ജനങ്ങളെ നിരീക്ഷിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയപ്പോള്‍ അതിന്റെ ആഴം എന്തുമാത്രമായിരിക്കുമെന്ന് ആരും ആലോചിച്ചിരുന്നില്ല.

സര്‍ക്കാരിന് നമ്മുടെ സ്വകാര്യമെന്ന് കരുതാവുന്ന ഇമെയിലുകളും ബ്രൗസിംഗ് ഹിസ്റ്ററിയും പരിശോധിക്കാനുള്ള അവകാശം ലഭിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു നോക്കൂ. ചിന്തിക്കാന്‍ പോലും സാധിക്േകുന്നില്ല അല്ലേ? എങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാകാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഹോം ഓഫീസ് നിരീക്ഷണത്തില്‍ നിന്ന് പൂര്‍ണ്ണമായല്ലെങ്കിലും രക്ഷപ്പെടാനും സൈബര്‍ ക്രിമിനലുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനും നിങ്ങളുടെ സ്വകാര്യ വിവിരങ്ങള്‍ ഉപയോഗിച്ച് വന്‍കിട കോര്‍പറേറ്റുകള്‍ ലാഭമുണ്ടാക്കുന്നത് തടയാനും ഈ മാര്‍ഗ്ഗങ്ങള്‍ ഒരു പരിധി വരെ സഹായിക്കും.

1. ഒരു പ്ലാസ്റ്റര്‍ അല്ലെങ്കില്‍ ടേപ്പ്

വിചിത്രമായി തോന്നാം. ഇത്രയും ഭീകരമായ കാര്യങ്ങള്‍ പറഞ്ഞിട്ട് അതിനു തടയിടാനുള്ള ആദ്യമാര്‍ഗം തന്നെ ഒരു ടേപ്പോ! എന്നാല്‍ സത്യം അതാണ്. നിങ്ങളുടെ ലാപ്‌ടോപ്പിന്റെ വെബ്ക്യാം മൂടുന്നതിനാണ് ഈ ടേപ്പ്. സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ദൂരെയിരുന്നുതന്നെ നിങ്ങളുടെ വെബ്ക്യാമറ ഓണാക്കാനും നിങ്ങളെ നിരീക്ഷിക്കാനും സാധിക്കും. ഫോണ്‍ ക്യാമറ പോലും ഈ വിധത്തില്‍ പ്രവര്‍ത്തിപ്പിക്കമെന്നാണ് സ്‌നോഡന്‍ ഒരിക്കല്‍ പറഞ്ഞത്. തമാശയെന്നു കരുതി പുച്ഛിച്ചു തള്ളണ്ട. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ലാപ്‌ടോപ്പ് ഒരിക്കല്‍ ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിന്റെ ക്യാമറ മറച്ചിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

2. വിപിഎന്‍ അഥവാ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് സ്വന്തമാക്കുക

നിങ്ങളുടെ ഐപി അഡ്രസ് മാറ്റുകയും വെബ് ട്രാഫിക് എന്‍ക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ സ്വകാര്യത ഉറപ്പു വരുത്താന്‍ വിപിഎനിലൂടെ സാധിക്കും. നിങ്ങളുടെ ആക്റ്റിവിറ്റികള്‍ സേവനദാതാവില്‍ നിന്ന് മറച്ചുവെക്കപ്പെടുമെന്ന് ചുരുക്കം. സേവനവദാതാവിനെയാണ് ഇന്റര്‍നെറ്റില്‍ നാം ആദ്യം കണക്റ്റ് ചെയ്യുന്നത്. സേവനദാതാവിന്റെ സെര്‍വറിലൂടെയാണ് പിന്നീട് എല്ലാകാര്യങ്ങളും നടക്കുന്നത്. ഇത് നിരീക്ഷിക്കാന്‍ എളുപ്പമാണ്. വിപിഎന്‍ ഉപയോഗിക്കുമ്പോള്‍ അതി ഐപി അഡ്രസ് മാറ്റുകയും മറ്റൊരു രാജ്യത്തെ ഐപിയായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

മറ്റൊരു കാര്യം ഇത് ഉപയോഗിക്കുന്നതിലൂടെ നെറ്റ്ഫ്‌ളിക്‌സ്, ബിബിസി ഐ പ്ലേയര്‍, 40ഡി എന്നിങ്ങനെ ബ്രിട്ടനില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാവുന്ന സൈറ്റുകള്‍ ലോകത്ത് എവിടെയിരുന്നും സന്ദര്‍ശിക്കാമെന്നതാണ്. പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടകാനിടയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാനും ഇത് സഹായിക്കും.

3. ഡിസ്‌കണക്റ്റ് ഉപയോഗിക്കുക

അദൃശ്യ വെബ്‌സൈറ്റുകള്‍ നിങ്ങളുടെ ഡിവൈസില്‍ നിരീക്ഷണം നടത്തുന്നത് തടയാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമാണ് ഡിസ്‌കണക്റ്റ്. നിങ്ങളുടെ വിവരങ്ങള്‍ ചോരുന്നത് ഈ പ്രോഗ്രാം തടയും.

4. എച്ച്ടിടിപിക്കു പകരം എച്ച്ടിടിപിഎസ് എന്നു തുടങ്ങുക

ഓണ്‍ലൈന്‍ ബാങ്കിംഗ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ വെബ് അഡ്രസ് എച്ച്ടിടിപിഎസ് എന്ന് ടൈപ്പ് ചെയ്തു തുടങ്ങുക. നാം സുരക്ഷിതമായ സൈറ്റിലാണെന്ന് ഇത് ഉറപ്പു വരുത്തും. ബാങ്കുകളുടെയും മറ്റും വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നവര്‍ നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതു തടയാനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

5. എന്‍ക്രിപ്റ്റഡ് ഇമെയില്‍ ഐഡി കരസ്ഥമാക്കുക

മൂന്നാമതൊരാള്‍ക്ക് കടന്നു കയറാന്‍ സാധിക്കാത്ത വിധത്തിലുള്ള അക്കൗണ്ടുകളാണ് എന്‍ക്രിപ്റ്റഡ് ഇമെയില്‍ ഐഡികള്‍. ഇവ നിങ്ങളുടെ സന്ദേശങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും അനാവശ്യ നിരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

6. എന്‍ക്രിപ്റ്റഡ് മെസേജിംഗിലേക്ക് മാറുക

വാട്ട്‌സാപ്പ്, ഐമെസേജ്, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ എന്‍ക്രിപ്റ്റഡ് മെസേജിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നത് സ്വകാര്യത ഉറപ്പു വരുത്തും. മറ്റ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാമെങ്കിലും ഇവ നല്‍കുന്ന കമ്പനികള്‍ നിരീക്ഷിക്കുന്നുണ്ടോ എന്നത് ഉറപ്പു പറയാനാവില്ല.

7. നിങ്ങളുടെ ഡിവൈസ് ശക്തമാക്കുക

നിങ്ങളുടെ ഫോണിന്റെ മൈക്ക് ഓണാക്കി നിങ്ങള്‍ പറയുന്നതെല്ലാം നിരീക്ഷിക്കാന്‍ ഏജന്‍സികള്‍ ശ്രമിക്കുമെന്നൊന്നും പറയുന്നില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ അടയ്ക്കുക എന്നത് പ്രധാനമാണ്. ചില ഫിസിക്കല്‍ പോര്‍ട്ടുകളും ആപ്പുകളും ആവശ്യത്തിനു ശേഷം ഡിസേബിളാക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12കാരൻ അച്ഛനെതിരെ പോലീസ് പോസ്‌കോ ചുമത്തി;  ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ആരോപണം!

പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ്

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.