ഭർത്താവ് നഷ്ടപ്പെട്ട മകളെ അച്ഛൻ 10000 രൂപയ്ക്കു വിറ്റു; കൂട്ടബലാത്സംഗം നേരിട്ട യുവതി സ്വയം തീക്കൊളുത്തി, മരണത്തോട് മല്ലിടുന്നു….

by News Desk 6 | May 13, 2019 9:41 am

ഭർത്താവിന്റെ മരണശേഷം ജൻമം നൽകിയ പിതാവ് തന്നെ 10000 രൂപയ്ക്ക് വിറ്റതോടെ ഇരുപതുകാരിയുടെ യാതനകൾ ആരംഭിച്ചു.. കൊടിയ ദുരിതങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നപ്പോൾ സ്വയം തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മരണവും ആ പെൺകുട്ടിയുടെ ആഗ്രഹത്തിനൊപ്പം നിന്നില്ല. പടിഞ്ഞാറൻ യുപിയിലെ ഹാപൂർ സ്വദേശിയായ യുവതിയാണ് എൺപത് ശതമാനം തീപ്പൊള്ളലേറ്റ് ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ മരണത്തോട് മല്ലിടുന്നത്.

ഇളം പ്രായത്തിൽ വിവാഹം നടന്നെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന മകൾക്ക് അഛനിട്ട വിലയായിരുന്നു പതിനായിരം രൂപ. യുവതിയെ നേടിയ വ്യക്തി പലരിൽ നിന്നും പണം കടം വാങ്ങുകയും കടക്കാരുടെ വീട്ടുപണിക്കായി യുവതിയെ അയക്കുകയുമായിരുന്നു..അങ്ങനെ പലരിൽ നിന്നും പലതവണ ശാരീരികമായും മാനസികമായും പീഡനമേറ്റു വാങ്ങി.

ഒടുവിൽ ആശ്രയത്തിനായി സമീപിച്ച പൊലീസും ആദ്യഘട്ടത്തിൽ അനുകൂലമായി പ്രതികരിച്ചില്ല..തുടർന്ന് കഴിഞ്ഞ മാസാവസാനമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവം വലിയ വാർത്തയായതോടെ പതിനാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായി ഹപൂർ എസ്പി യഷ് വീർ സിംഗ് പറഞ്ഞു. യുവതിയ്ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഡൽഹി വനിതാകമ്മീഷൻ ചെയർ പേഴ്സൺ സ്വാതി മലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി

Endnotes:
  1. ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും; ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്: http://malayalamuk.com/vowed-to-punish-my-wife-s-rapists/
  2. പ്രസവിച്ച കുഞ്ഞിനേക്കാൾ സ്വന്തം ജീവന് വിലകൊടുക്കുന്ന നിന്നെ പോലുള്ള ജീവികളോ…!അമ്മേ ഞാൻ അച്ഛന്റെ മടിയിൽ സുഖമായി ഉറങ്ങുന്നു, എങ്കിലും കുഞ്ഞുവാവയെ ഓർത്തു എന്റെ ദുഃഖം; രോഷം, കണ്ണുനനയിക്കും ഈ കുറിപ്പ്: http://malayalamuk.com/fb-post-about-boy-death/
  3. ഏഴുവയസുകാരനോടുള്ള ക്രൂരതയ്ക്ക് പിന്നാലെ യുവതിയുടെ ഭർത്താവിന്റെ മരണത്തിലും സംശയങ്ങൾ; ഭര്‍ത്താവ് മരിച്ച് 43 ദിവസം കാമുകനുമൊപ്പം മുങ്ങി, കുട്ടികളുടെ പേരിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ഉപയോഗിച്ച് ആഡംബര ജീവിതവും: http://malayalamuk.com/big-breaking-thodupuzha-incident/
  4. ‘മക്കളെ എന്നിൽ നിന്നകറ്റി, മൂത്ത മകളെ മർദിച്ചുവെന്ന കേസും’ നഗ്‌നദൃശ്യം നിയമപോരാട്ടത്തിലൂടെ വിജയം നേടിയ വീട്ടമ്മ പറയുന്നു; മക്കള്‍ ഇപ്പോഴും അകലെ, ഭർത്താവിന്റെ വാക്കുകേട്ട് മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയിലേക്ക്: http://malayalamuk.com/sobha-s-fight-for-justice/
  5. യൂത്ത് നൈറ്റ് വിജില്‍; ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍; യുവജന ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ. സോജി ഓലിക്കല്‍: http://malayalamuk.com/door-of-grace-2/
  6. കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്: http://malayalamuk.com/child-abused-kollam/

Source URL: http://malayalamuk.com/husband-death-after-rape-women-suicide-attempt-in-up/