ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റി ആയിരം പൗണ്ട് കഴിഞ്ഞു; കളക്ഷന്‍ തുടരുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റി ആയിരം പൗണ്ട് കഴിഞ്ഞു; കളക്ഷന്‍ തുടരുന്നു
November 26 06:19 2017 Print This Article

ടോം ജോസ് തടിയംപാട്

ഇടുക്കി, തോപ്രാംകുടിയിലെ അസീസി സന്തോഷ്ഭവന്‍ (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1010 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഞങ്ങള്‍ ഈ ചാരിറ്റി തുടങ്ങുമ്പോള്‍ 1251 പൗണ്ട് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. ഇത് ഇടുക്കി മുളകുവള്ളിയിലെ ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു വേണ്ടി നല്‍കിയ 1200 പൗണ്ടും ഒരു കുട്ടിക്ക് പഠനസഹായമായി നല്‍കിയ 50 പൗണ്ടിന്റെയും ചെക്ക് കളക്ഷന്‍ പോകാത്തതായിരുന്നു. എന്നാല്‍ 1200 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. ഇനി 50 പൗണ്ടിന്റെ ചെക്ക് കൂടി കളക്ഷന്‍ പോകാനുണ്ട്.

റോഡില്‍ എറിഞ്ഞു കളഞ്ഞ കുട്ടികളും, തലക്കു സ്ഥിരമില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ 35 അംഗങ്ങളുടെ കദനകഥകള്‍. ഇതില്‍ രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥി വരെയുണ്ട്. ഇവരെ എല്ലാം സംരക്ഷിക്കുന്നത് അവിടെ സേവനം അനുഷ്ഠിക്കുന്ന നാലു സിസ്റ്ററന്‍മാരാണ്. നമ്മള്‍ എല്ലാം ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ചില്ലി പെന്‍സുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റിക്കുവേണ്ടി അപേക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടിസ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു.

ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles