ഇടുക്കി അണക്കെട്ട് തകരും. കേരളത്തില്‍ 5 ജില്ലകള്‍ ഒലിച്ചുപോകും ..ലോകാവസാനം അടുത്തതായി പ്രകൃതിയും സൂചന നല്‍കുന്നു…പ്രവചനങ്ങളുടെ രാജാവായിരുന്ന നോസ്ട്രഡാമസ് നടത്തിയ ആ ഞെട്ടിക്കുന്ന പ്രവചനം സത്യമാവുകയാണെന്ന് സൂചിപ്പിക്കുന്ന നിമിത്തങ്ങള്‍ കണ്ട് തുടങ്ങി. ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രദാമസ്. രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ‍ ദുരന്തത്തിലാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദാമസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍ ‍ ആണത്രേ മുല്ലപ്പെരിയാര്‍ ‍ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്.
.Related image

അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഫ്രഞ്ചിലും ആംഗലേയത്തിലും ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും ചെയ്യുന്നു. പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും, ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും, ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും, പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും.

ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലായ്‌ മാസം ആറ്, ഏഴ് , എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.

Image result for mullaperiyar dam crack

ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത്ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെ ന്നും വിലയിരുത്തപ്പെടുന്നു.ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍ എന്ന വിശേഷണം എന്നും ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന് സ്വന്തമാണ് .ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമോ? 2017-18 വര്‍ഷങ്ങളെ കുറിച്ച് നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു . രണ്ടു വന്‍ശക്‌തികള്‍ തുടങ്ങിവയ്‌ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിക്കും എന്നാണത്രെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നിലവിലെ അമേരിക്ക ഉത്തരകൊറിയ സംഘര്‍ഷങ്ങള്‍ കാണുമ്പോള്‍ ഈ പ്രവചനം സത്യമാകാന്‍ ആണ് സാധ്യത. മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഒരു ഭരണാധികാരിയുടെ കൊലപാതകം ആണ്. ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണത്രെ അദ്ദേഹം പ്രവചിക്കുന്നത്. അദ്ദേഹം ഇവിടെ ഉദേശിക്കുന്നത് അമേരിക്കന്‍ പ്രസിഡണ്ടിനെ ആയിരിക്കുമോ ?.. 1500കാലഘട്ടത്തില്‍ ആണ് ഈ മഹാന്‍ ജീവിച്ചിരുന്നത്. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള കാര്യങ്ങള്‍ ആണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്ലറുടെ ഉയര്‍ച്ച, 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു.

നൊസ്ട്രഡാമസ് ഡോക്ടറായിരുന്നു. ജൂത ഡോക്ടര്‍മാരുടെ പരമ്പരയിലാണ് അദ്ദെഹത്തിന്‍റെ ജനനം; പക്ഷെ പ്രവചന സിദ്ധിയാണദ്ദേഹത്തെ ചിരസ്മരണീയനാക്കിയത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നു. 1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭരാത്രി ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞുവത്രേ.

നോസ്ട്രഡാമസ്ന്റെ പ്രവചനങ്ങള്‍ കൂടുതലും കവിതാ രൂപത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ ഒരുപാട് പേര് ഭാവി അറിയാന്‍ പോകുമായിരുന്നു. ചുരുക്കം ചിലര്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കി. ബാക്കി ഉള്ളവയ്ക്ക് മൗനം അവലംബിച്ചു. പക്ഷെ അദ്ദേഹം മറുപടി പറഞ്ഞതെല്ലാം ഭാവിയില്‍ യാഥാര്‍ത്ഥ്യം ആയി. നോസ്ട്രഡാമസ് കവടി നിരത്തിയും മറ്റും അല്ലായിരുന്നു പ്രവചിച്ചിരുന്നത്. ചില സമയങ്ങളില്‍അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയിരുന്നത് എപ്പോഴും പോക്കറ്റില്‍ കൊണ്ട് നടക്കാറുള്ള ഡയറിയില്‍ എഴുതിയിടുക ആയിരുന്നു. പക്ഷെ ഈ ലോകത്തുള്ളവരെ എല്ലാം ഞെട്ടിച്ച അദ്ദേഹത്തിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങക്ക് മുന്‍പ് നാം കണ്ടു. അദ്ദേഹം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം.

അന്ന് അമേരിക്ക രൂപീകൃതം ആയിട്ടില്ല. വിമാനം കണ്ടുപിടിച്ചിട്ടുമില്ല നോസ്ട്രഡാമസ്ന്റെ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു ഭൂമിയുടെ ഇത്ര അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടു ഇരട്ട ഗോപുരങ്ങളെ ഭീമന്‍ ഇരുമ്പ് പക്ഷികള്‍ വന്നു തകര്‍ക്കുമെന്നും അത് ലോകത്തിലെ ഏറ്റവും വലിയ ചേരി തിരിവിന് കാരണം ആകും എന്നും. അതെ സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അന്ന് ഇന്റര്‍നെറ്റ്ലും മറ്റും നോസ്ട്രടമസ് പ്രവചനങ്ങള്‍ വീണ്ടും വാര്‍ത്ത ആയി.

നോസ്ട്രഡാമസ് പ്രവചനങ്ങള്‍ എഴുതിയ ഡയറി നൂറ്റാണ്ടുകള്‍ സൂക്ഷിച്ചു വെക്കാനും ഒരു കാരണം ഉണ്ട്‌. വയസ്സായ നോസ്ട്രടമസ് നിര്യാതനായി. അദ്ദേഹത്തിന്‍റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രടമസ്ന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ട്‌ന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോധിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കി. ഡയറി മാത്രം കിട്ടിയില്ല. അന്നേരം ആണ് ഒരാള്‍ പറഞ്ഞത്..നോസ്ട്രടമസ്നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിലപ്പോള്‍ കാണുമായിരിക്കും. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു. അതെ പോക്കറ്റില്‍ ഡയറി ഉണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി, ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ ഇത്രാം തീയതി എന്‍റെ ശവക്കല്ലറ കുത്തി തുറന്നു എന്‍റെ ഡയറി എടുക്കും. നോസ്ട്രദാമസ് നടത്തിയ ഈ പ്രവചനം നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല… നമുക്ക് പ്രാര്‍ത്ഥിക്കാം ഈ പ്രവചനം തെറ്റാനായി..