ഒരമ്മയും വല്യമ്മയും മകനും നിങ്ങളോടു ചോദിക്കുന്നു ഈ കോരിച്ചൊരിയുന്ന മഴത്തു തല ചായിക്കാന്‍ ഒരു കൂര വെയ്ക്കാന്‍ സഹായിക്കാമോയെന്ന്; ഇതുവരെ 705 പൗണ്ട് ലഭിച്ചു

ഒരമ്മയും വല്യമ്മയും മകനും നിങ്ങളോടു ചോദിക്കുന്നു ഈ കോരിച്ചൊരിയുന്ന മഴത്തു തല ചായിക്കാന്‍ ഒരു കൂര വെയ്ക്കാന്‍ സഹായിക്കാമോയെന്ന്; ഇതുവരെ 705 പൗണ്ട് ലഭിച്ചു
August 02 06:46 2018 Print This Article

ടോം ജോസ് തടിയംപാട്

മണിയാറന്‍കുടിയിലെ ഒരമ്മയുടെ ഏക ആഗ്രഹം കയറിക്കിടക്കാന്‍ മഴ നനയാതെ ഒരു കൂര ഉണ്ടാകുക, മകനെ എങ്ങനെയെങ്കിലും പൊളിടെക്‌നിക്കില്‍ പഠിപ്പിക്കാന്‍ കഴിയുക എന്നത് മാത്രമാണ്. അതിനു നിങ്ങള്‍ ഇടുക്കി ചാരിറ്റി നടത്തുന്ന ഓണം ചാരിറ്റിയെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതുവരെ 705 പൗണ്ട് കളക്ഷന്‍ ലഭിച്ചു. അതിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി, രോഗിയായ അമ്മ, ഒരു മകനുള്ളത് പൊളിടെക്‌നിക്കില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു, കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ല, ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി.വി. എന്ന വീട്ടമ്മയുടെ അവസ്ഥ.

അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനു മുന്‍പ് നനയാതെ കയറിക്കിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ്. ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടു പണിതു കൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട്. അവരെ സഹയിക്കുന്നതിനും കൂടി വേണ്ടിയാണ് ഞങ്ങള്‍ ഈ ഓണം ചാരിറ്റി നടത്തുന്നത്. ഇവരെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ എന്ന സാമൂഹിക പ്രവര്‍ത്തകനാണ്യ. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526, ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ 00919526216538

ചേര്‍ത്തല മുനിസിപ്പാലിറ്റി, 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപ്പണി ചെയ്ത് രണ്ടു പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഇനി ആകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രിക്കിടക്കയിലെ ദയനീയ അവസ്ഥ കണ്ട് മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്ക് ജന്മനാല്‍ തന്നെ കേള്‍വിയില്ല. അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാര്യ ആന്‍സി തളരുകയാണ്. നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് ആകണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹമാണ്. അജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485. ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്

ഇടുക്കി ചുരുളിയിലുള്ള ഒരു കുടുമ്പത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഒരു കുടുമ്പത്തെ തന്നെ നിത്യദുരിതത്തിലാഴ്ത്തി തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ഉള്ള വീടുംകൂടി വിറ്റു ഇപ്പോള്‍ ഭാരൃസഹോദരിയുടെകൂടെ താമസിക്കുന്നു .
ഇനി ഒരു ഓപ്പറെഷന്‍ കൂടി വേണം .

കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിന് ഇപ്പോള്‍ മകനെ ശുശ്രൂഷിക്കേണ്ടതുള്ളത് കൊണ്ട് കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല. അകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സമീപിച്ചത് ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്. സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534, ഡെനിഷ് മാത്യവിന്റെ ഫോണ്‍ നമ്പര്‍ 00919495880255. ഡെനിഷ് മാത്യവിന്റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന മുഴുവന്‍ പണവും ഈ മൂന്നുപേര്‍ക്ക് തുല്യമായി വിഭജിച്ചു കൊടുക്കാനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles