ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയില്‍ കൂടി മലയാറ്റൂരിലെ കിഡ്നി രോഗിയായ ഷാനുമോന്‍ ശശിധരനു വേണ്ടി സ്വരൂപിച്ച 1025 പൗണ്ടിന്റെ ചെക്ക് ഇന്നു വൈകുന്നരം മലയാറ്റൂരിലെ കാടപ്പാറയിലുള്ള ഷനുമോന്റെ വീട്ടിലെത്തി റിട്ടയേര്‍ഡ് അധ്യാപകന്‍ ജോയി മാസ്റ്റര്‍ ഷാനുമോനു കൈമാറി. ചടങ്ങില്‍ മലയാറ്റൂര്‍ വിമലഗിരി പള്ളി അസിസ്റ്റ്ന്റ് വികാരി ഫാദര്‍ ബിജേഷ്, ഫാദര്‍ സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍, എസ്ഐ തോമസ്, തോമസ് പനച്ചിക്കല്‍, ജിന്റോ ദേവസ്സി, ആന്റോ പനച്ചിക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഉപദേശകസമിതി അംഗം ലിവര്‍പൂളില്‍ താമസിക്കുന്ന മലയാറ്റൂര്‍ സ്വദേശി ലിദിഷ് രാജ് തോമസ് സന്നിഹിതനായിരുന്നു.

ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനുള്ള 1025 പൗണ്ടിന്റെ സഹായം ഇന്നലെ കൈമാറിയിരുന്നു. ജീവിതത്തില്‍ കടുത്ത പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചു വളര്‍ന്നുവന്ന ആളുകളുടെ ഒരു കൂട്ടമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നു പറയുന്നത്. ആ കഷ്ടപ്പാടിന്റെ ഓര്‍മ്മകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.


നാട്ടിലെ കഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുള്ള എളിയ ശ്രമത്തെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പണം തന്നും ഒട്ടേറെ പേര്‍ സഹായിച്ചിട്ടുണ്ട്. അവരെല്ലവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നാളെകളില്‍ ഞങള്‍ നടത്തുന്ന ഇത്തരം എളിയ പ്രവര്‍ത്തങ്ങളെ ഇനിയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.