ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ആന്‍ഫില്‍ഡില്‍ താമസിക്കുന്ന മോനിസ് ഔസെഫിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ചരിറ്റിക്ക് ഇതുവരെ 2510 പൗണ്ട് ലഭിച്ചു. കളക്ഷന്‍ ഇന്ന് ബുധനാഴ്ച്ചകൊണ്ട് അവസാനിക്കും. പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വൃഴാഴ്ച്ച മോനിസിന്റെ ഭാര്യ ജെസ്സിയുടെ പേരില്‍ ചെക്കെഴുതി മോനിസിന്റെ മകനെ ഏല്‍പ്പിക്കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങള്‍ ചാരിറ്റി ആരംഭിച്ചതിനു ശേഷം പള്ളിയും മറ്റു സംഘടനകളും രംഗത്തു വന്നു മോനിസിന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആ കുടുംബത്തിനു ഒരു തണലാകും എന്നതില്‍ സംശയമില്ല. ഇനിയും സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് ഇടുക്കിക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ള സംഘടനയാണ് എന്ന ഒരു തെറ്റായ ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഞങ്ങള്‍ മാനവികത നിലനിര്‍ത്തി എല്ല മാനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇതിനു മുന്‍പ് തിരുവനന്തപുരം, ചേര്‍ത്തല, അങ്കമാലി എന്നീ പ്രദേശങ്ങളില്‍ ഉള്ളവരെ ഞങ്ങള്‍ സഹയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ഗ, വര്‍ണ്ണ സ്ഥലകാല ഭേതങ്ങളില്ല. 2004 ല്‍ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

മൂന്ന് ആഴ്ച മുന്‍പ് ഭാര്യ ജെസിയുമൊത്ത് നാട്ടില്‍ സുഖമില്ലാതിരിക്കുന്ന അമ്മയെ കാണാന്‍ അവധിക്ക് പോയ വേളയില്‍ മുംബൈയില്‍ വെച്ച് പെടുന്നനെ ഉണ്ടായ തല ചുറ്റല്‍ മൂലം മുംബൈ Dadhar ല്‍ ഉള്ള Global Hospital ല്‍ മോനീസിനെപെടുന്നനെ അഡ്മിറ്റ് ചെയ്തു. എന്നാല്‍
വിദഗ്ദ്ധപരിശോധനയില്‍ തലച്ചോറിലുണ്ടായ രക്ത സ്രാവംലം മൂലം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

നീണ്ട ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ  ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മോനീസ് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ രക്തസ്രാവം നിലച്ചതിനാല്‍ തീവ്ര പരചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ തന്നെ മോനീസ് ഇപ്പോഴും കഴിഞ്ഞുകൂടൂകയാണ്. ഈ മാസം 16ന് തിരിച്ചു ലിവര്‍പൂളിലേക്ക് മടങ്ങേണ്ടിവരായിരുന്നു മോനീസിന്റെ ഭാര്യ ജെസി ലിവര്‍പൂളിലെ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. വര്‍ഷങ്ങളായി മോനീസ് പാര്‍ടൈം ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നുണ്ടായ വലിയ ചികിത്സ ചിലവില്‍ നട്ടംതിരിയുക മോനിസിന്റെ ഭാര്യ ജെസ്സി നിങ്ങളുടെ സഹായം കൂടിയേ കഴിയു നിങള്‍ ഇവരെ കൈവിടരുത്.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി;

സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.