മെയ് 12 ശനിയാഴ്ച ബര്‍മിംഹാമിലെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മുന്‍ മന്ത്രി ശ്രീ പി.ജെ ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടീയ ജാതിമത വിശ്വാസത്തിന് അതീതമായി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പ്യര്യവും, സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിനോടുള്ള കൂറും സംസ്‌കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

ഇടുക്കി ജില്ലക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭ്യാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹൃദം പുതുക്കുന്നതിനുമുപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു. യുകെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ കൃന്‍സര്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍കൂടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
മെയ് മാസം 12ന് ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് ക്യാന്‍സര്‍ റിസര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍  സാധിക്കും.

ഒരിക്കല്‍ കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാര്‍ദവമായി ക്ഷണിക്കുന്നു. ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ പീറ്റര്‍ താണോലി.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്

Woodcross Lane
Bliston , Wolverhampton.
BIRMINGHAM.
WV14 9BW.